ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപുരിൽ ധുരന്ധർ സിനിമയുടെ പ്രദർശനത്തിനിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയ യുവതിയെയാണ് തിയറ്ററിനുള്ളിൽ വെച്ച് യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചത്.
പിന്നാലെ യുവതിയുടെ വീട്ടുകാർ ഇയാളെ മർദിക്കുകയും ചെയ്തു. കാൺപുരിലെ ഒരു പ്രമുഖ തിയറ്ററിലാണ് സംഭവം. യുവതിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന പ്രതി ഇരുട്ടിന്റെ മറവിൽ യുവതിയെ സ്പർശിക്കാൻ ശ്രമിക്കുകയായിരുന്നു. ഉടൻ യുവതി ബഹളം വെക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു. സിനിമ കഴിഞ്ഞു പുറത്തിറങ്ങിയ ഉടനെ യുവതിയുടെ പിതാവ് പ്രതിയെ ചോദ്യം ചെയ്യാന്‍ തുടങ്ങി.
ഇത് പിന്നീട് വലിയ മർദനത്തിൽ കലാശിച്ചതോടെ കാര‍്യങ്ങൾ ഗുരുതരമായി. പിതാവിനോടൊപ്പം കുടുംബാംഗങ്ങളും കണ്ടുനിന്നവരും ചേർന്ന് പ്രതിയെ മർദിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തി കസ്റ്റഡിയിലെടുത്തു. നിലവിൽ പ്രതി പൊലീസ് കാവലിലാണ്. യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ















































