BREAKING NEWS

ഒരു സൈഡിൽ നിന്ന് യുഎസും ഇസ്രയേലും തീർക്കുമ്പോൾ മറുസൈഡിൽ ശക്തനാകാനൊരുങ്ങി ഇറാൻ!! അലി ലാരിജാനി കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ഇറാൻ സുരക്ഷാ കൗൺസിലിൽ പുതിയ നിയമനം, സെക്രട്ടറിയായി വിപ്ലവ ഗാർഡ്സ് കമാൻഡർ മുഹമ്മദ് ബാഗർ സോൾഗാദർ

· · 1 min read
Share: Copied!

ടെഹ്റാൻ: ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൻ്റെ പുതിയ സെക്രട്ടറിയായി മുഹമ്മദ് ബeഗർ സോൾഗാദറിനെ ചൊവ്വാഴ്ച നിയമിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ആക്രമണത്തിൽ മുൻ സെക്രട്ടറി അലി ലാരിജാനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ നിയമനം.

മുൻപ് ഇറാൻ്റെ വിപ്ലവ ഗാർഡ്സ് കമാൻഡറായി പ്രവർത്തിച്ചിരുന്നു സോൾഘദർ, നിയമനത്തിന് മുമ്പ് എക്സ്പെഡിൻസി കൗൺസിലിൻ്റെ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതേസമയം രാജ്യത്തിൻ്റെ ഭരണഘടനാ ഘടകങ്ങൾ തമ്മിൽ ഏകോപനം ഉറപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നത് ലാരിജാനിയുടെ മരണത്തെ ഭരണകൂടത്തിന് വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. വിവിധ അധികാര കേന്ദ്രങ്ങൾക്കിടയിൽ ബന്ധം സ്ഥാപിക്കാനുള്ള കഴിവും വിദേശ രാജ്യങ്ങളുമായി ചർച്ചകൾ നയിക്കുന്നതിലെ പരിചയവും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ പുതിയ നിയമനത്തോടെ ഈ വിടവ് നികത്തപ്പെടുമെന്നാണ് ഇറാൻ മാധ്യമങ്ങൾ പറയുന്നത്.

യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ ഉയരുമ്പോഴും പോരാട്ടം തുടരുന്നു

അതേസമയം, യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി ഫലപ്രദമായ ചർച്ചകൾ നടക്കുന്നതായി വെളിപ്പെടുത്തിയതോടെ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ ഉയർന്നിട്ടുണ്ട്. എന്നാൽ നിലത്തുണ്ടായ പോരാട്ടങ്ങൾക്ക് യാതൊരു ശമനവും കാണുന്നില്ലെന്നു മാത്രമല്ല ഇത്തരം ചർച്ചകളില്ലെന്ന് ഇറാൻ നിഷേധിക്കുകയും ചെയ്തു.

ഇതിനിടെ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാനോട് നൽകിയിരുന്ന സമയപരിധി ട്രംപ് അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. ഇറാനിലെ വൈദ്യുതി പ്ലാൻ്റുകൾക്കെതിരായ ആക്രമണം താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും ട്രംപ് പറ‍ഞ്ഞു.

ഇതിനിടെ, യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നു. ഇറാനിൽ 1,500-ലധികം പേര് ലെബനനിൽ 1,000-ത്തിലധികം പേർ കൊല്ലപ്പെട്ടു. ഇസ്രായേലിൽ 15 പേർ യുഎസ് സൈനികരിൽ 13 പേർ ജീവൻ നഷ്ടപ്പെട്ടു. ഗൾഫ് മേഖലയിലെ കരയിലും കടലിലും നിരവധി സാധാരണ പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. ലെബനനും ഇറാനും വെളിപ്പെടുന്ന ലക്ഷക്കണക്കിന് ആളുകൾ വീടൊഴിഞ്ഞ് അഭയാർത്ഥികളായി മാറിയിരിക്കുകയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ട്രംപിന്റെ യുദ്ധതന്ത്രങ്ങൾ പാളി… ഇസ്രയേലിനു നേർക്ക് തുടരെത്തുടരെ മിസൈൽ പായിച്ച് ഇറാൻ!! ടെൽ അവീവിൽ സൈറൺ മുഴങ്ങി, ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങൾ തകർത്തു, പക്ഷെ ഒരു മിസൈൽ പതിച്ചത് വടക്കൻ ഇസ്രയേലിലെ വീടുകൾക്ക് മുകളിൽ, വിപണികൾ വീണ്ടും അനിശ്ചിതത്വത്തിൽ

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026