BREAKING NEWS

യുഎസ്-ഇറാൻ ചർച്ചകൾക്ക് ഇസ്‍ലാമാബാദ് വേദിയായേക്കും; മാധ്യസ്ഥ ശ്രമങ്ങളുമായി പാകിസ്താൻ, തുർക്കി, ഈജിപ്ത്

· · 1 min read
Share: Copied!

ഇസ്‍ലാമാബാദ്: യുഎസ്-ഇറാൻ സംഘർഷം പരിഹരിക്കാനുള്ള നിർണ്ണായക നീക്കങ്ങൾ പാകിസ്താൻ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നതായി റിപ്പോർട്ട്. ഈ ആഴ്ച തന്നെ ഇസ്‍ലാമാബാദിൽ ഇരുരാജ്യങ്ങളിലെയും ഉന്നത പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടന്നേക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഇറാന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ നീക്കം. ഇറാനുമായി നടത്തിയ ചർച്ചകൾ ഫലപ്രദമാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

പാകിസ്താൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങൾ തിരശ്ശീലയ്ക്ക് പിന്നിൽ നടത്തുന്ന നയതന്ത്ര ഇടപെടലുകളാണ് ഇരുപക്ഷത്തെയും ചർച്ചാ മേശയിലെത്തിക്കാൻ വഴിയൊരുക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് വാഷിംഗ്ടണിനെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുത്തേക്കുമെന്ന് മുതിർന്ന  ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.

ഒടുവിൽ അയഞ്ഞ് യുഎസും ഇറാനും? യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം

BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026