മലപ്പുറം: മലപ്പുറം എളങ്കൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍തൃപീഡനം ആരോപിച്ച് കുടുംബം. അവള്‍ വളരെ ധൈര്യമുള്ള കുട്ടിയായിരുന്നു. പ്രശ്‌നങ്ങള്‍ അവള്‍തന്നെ തീര്‍ത്തോളാമെന്നു പറഞ്ഞിരുന്നതായി വിഷ്ണുജയുടെ അച്ഛന്‍ വാസുദേവന്‍.
”മൂന്ന് പെണ്‍മക്കളില്‍ ഏറ്റവും ഇളയ മകളാണിത്. വീട്ടില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അവളാണ് ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നത്. അത്രയ്ക്കും ധൈര്യമുള്ള കുട്ടിയായിരുന്നു. ഒരിക്കല്‍ പ്രശ്‌നങ്ങളറിഞ്ഞ് അച്ഛനിതില്‍ ഇടപെടട്ടെ എന്ന് അവളോട് ചോദിച്ചിരുന്നു. അച്ഛന്‍ ഇടപെടണ്ട, ഞാന്‍ ശരിയാക്കിക്കോളാമെന്നാണ് അവള്‍ പറഞ്ഞത്. എന്നോട് അവളൊന്നും തുറന്ന് പറയാറില്ല. കൂട്ടുകാരികളോടാണ് കൂടുതലും പറയുക. ഇപ്പോഴാണ് എല്ലാം മനസിലാക്കുന്നത്. സൗന്ദര്യം കുറവെന്നും ജോലി ഇല്ലെന്നും പറഞ്ഞ് ഭര്‍ത്താവ് പ്രഭിന്‍ മകളെ പീഡിപ്പിച്ചിരുന്നു. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇതിന് കൂട്ടുനിന്നു. വിഷ്ണുജയെ ദേഹോപദ്രവം ഏല്‍പിച്ചിരുന്നു. ഭര്‍തൃവീട്ടില്‍ മകള്‍ കടുത്ത ശാരീരിക മാനസിക പീഡനങ്ങളിലൂടെ കടന്നുപോയെന്ന് വിഷ്ണുജയുടെ അച്ഛന്‍ പറഞ്ഞു.
ഒരിക്കല്‍ വീട്ടിലായിരിക്കുമ്പോള്‍ അവള്‍ ഫോ
പല സ്ത്രീകളുമായി പ്രഭിന് ബന്ധമുണ്ട്…!! കൂട്ടുകാരികളോട് അവൾ കാര്യങ്ങൾ പറഞ്ഞിരുന്നു ബൈക്കിൽ മകളെ കൊണ്ടുപോകില്ല ..!! പ്രഭിൻ്റെ അമ്മയും മകളെ ഉപദ്രവിക്കാൻ പിന്തുണ നൽകി…ണില്‍ സംസാരിക്കുന്നത് കേട്ടു. ഏട്ടാ, ഞാനവിടെ നിന്നോളാം, എന്നെക്കൊണ്ട് ഒരു ശല്യവും ഉണ്ടാകില്ലെന്ന്. അന്ന് ഞാന്‍ സംസാരിക്കാമെന്ന് പറഞ്ഞിട്ട് അവള്‍ സംസാരിക്കാന്‍ സമ്മതിച്ചില്ല. എല്ലാം അവള്‍ തന്നെ ശരിയാക്കി എടുക്കുമെന്നാണ് അവള്‍ പറഞ്ഞിരുന്നത്. ദേഹോപദ്രവം ഏല്‍പിക്കുമായിരുന്നു. ഒരിക്കല്‍ ഒരു കൂട്ടുകാരി വീട്ടിലെത്തിയപ്പോള്‍ അവളെ ഉപദ്രവിച്ചതിന്റെ പാടുകള്‍ ദേഹത്ത് കണ്ടു. അന്നും അതെക്കുറിച്ച് സംസാരിക്കാന്‍ അവള്‍ സമ്മതിച്ചില്ല. ഞങ്ങള്‍ക്ക് നീതി ലഭിക്കണം. പോലീസ് അന്വേഷണത്തില്‍ തൃപ്തരാണ്. അയാളെ മാതൃകാപരമായി ശിക്ഷിക്കണം. അവന്റെ ബൈക്കില്‍ പോലും അവളെ കയറ്റില്ലായിരുന്നുവെന്നും വാസുദേവന്‍ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് എളങ്കൂര്‍ സ്വദേശി വിഷ്ണുജ (26) യെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2023 മേയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹം. വിഷ്ണുജയെ ജോലിയില്ലെന്നും സൗന്ദര്യമില്ലെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് ഭര്‍ത്താവ് പ്രബിന്‍ പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. സംഭവത്തെ തുടര്‍ന്ന് വിഷ്ണുജയുടെ ഭര്‍ത്താവ് പ്രഭിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രഭിനും വിഷ്ണുജയും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു എന്നും ഇതിന്റെ കാരണം അറിയില്ലെന്നുമാണ് പ്രഭിന്റെ വീട്ടുകാര്‍ പറയുന്നത്. സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. മഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.