ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഏക സിവിൽ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ്. മുഖ്യമന്ത്രി പുഷ്കർ ധാമി യുസിസി പോർട്ടൽ ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡ് സ്വദേശികളായ എല്ലാ വ്യക്തികൾക്കും ഭരണഘടനാപരമായും പൗരൻ എന്ന നിലയിലും എല്ലാവർക്കും ഒരേ നിയമം പ്രദാനം ചെയ്യുന്നുവെന്നും എല്ലാ മതവിഭാഗങ്ങളിലുംപെട്ട വനിതകൾക്കും തുല്യത ഉറപ്പാക്കുന്നതുമാണ് പുതിയ നിയമമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത യുസിസി പോർട്ടലിൽ വിവാഹ രജിസ്ട്രേഷൻ, വിവാഹ മോചനം രജിസ്ട്രേഷൻ, ലിവ് ഇൻ റിലേഷൻ രജിസ്ട്രേഷൻ, ലിവ് ഇൻ റിലേഷൻ അവസാനിപ്പിക്കാനുള്ള രജിസ്ട്രേഷൻ, അപ്പീൽ, പരാതി രെജിസ്ട്രേഷൻ, രജിസ്ട്രേഷൻ വിവരങ്ങൾ എന്നിവയ്ക്കായി പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്.
കൂടാതെ ബഹുഭാര്യാത്വം, മുത്തലാക്, ബാല വിവാഹം, ഹലാല എന്നിവ പൂർണമായും നിരോധിച്ചു. ലിവ് ഇൻ റിലേഷൻ ഷിപ്പിലടക്കം ജനിക്കുന്ന കുട്ടികൾക്കും സ്വത്തില് തുല്യ അവകാശം ഉറപ്പാക്കും. വ്യക്തിയുടെ മരണശേഷം വില്പത്രം ഇല്ലെങ്കിൽ മക്കൾ, ഭാര്യ, മാതാപിതാക്കൾ എന്നിവർക്കായിരിക്കും തുല്യ അവകാശം. ലിവ് ഇൻ റിലേഷൻഷിപ്പ് രജിസ്ട്രേഷൻ വിവരങ്ങൾ അവരുടെ മാതാപിതാക്കളെ അറിയിക്കും, സ്വകാര്യവിവരങ്ങൾ സംരക്ഷിക്കുകയും ചെയ്യും.
ലിവ് ഇൻ റിലേഷൻഷിപ്പിൽ ഏർപ്പെടുന്നവരുടെ സുരക്ഷിതത്വം ഏറ്റവും പ്രധാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലിവ് ഇന് ബന്ധത്തിൽ ഉണ്ടാകുന്ന കുട്ടികൾക്കും എല്ലാ അവകാശങ്ങളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.
പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല- കൊല്ലപ്പെട്ട സുധാകരന്റെ മകൾ, ചെന്താമരയുടെ ജാമ്യം റദ്ദാക്കാൻ രണ്ടു തവണ കോടതിയെ സമീപിച്ചെങ്കിലും നടന്നില്ല- ആലത്തൂർ ഡിവൈഎസ്പി, ഇന്നും കയ്യിൽ കത്തിയുമായാണ് നടന്നത്, ആളുകളെ ഭീഷണിപ്പെടുത്തി- നാട്ടുകാർ…പോലീസിനെതിരെ ശക്തമായ പ്രതിഷേധം… പ്രതിക്കായി തെരച്ചിൽ, അരക്കമലയിൽ ഒളിവിലെന്ന് സൂചന