LATEST UPDATES

അനധികൃത കുടിയേറ്റക്കാർക്കെതിരെ തേടി മുക്കിലും മൂലയിലുംവരെ പരിശോധന, ആരാധനയാലയങ്ങളും ട്രംപിന്റെ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് വെറുതെ വിടുന്നില്ല, ഗുരുദ്വാരകൾ സിഖ് വിഘടനവാദികളുടെയും അനധികൃത കുടിയേറ്റക്കാരുടെയും കേന്ദ്രമായി മാറുന്നു, സർക്കാർ സുരക്ഷാ ഏജൻസികളുടെ കൈകെട്ടിയിട്ടില്ലെന്ന് സെക്യൂരിറ്റി ഉദ്യോ​ഗസ്ഥർ

· · 1 min read
Share: Copied!

ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാർക്കെതിരെ തേടി രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ പരിശോധനയിലാണ് ട്രംപിന്റെ ഭരണകൂടം. . ആരാധനാലയങ്ങളെപോലും ഉദ്യോഗസ്ഥർ പരിശോധനകളിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റാണ് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നിരീക്ഷണങ്ങളും പരിശോധനകളും നടത്തുന്നത്. ഇതിന്റെ ഭാഗമായി സിഖ് മതവിശ്വാസികളുടെ ഗുരുദ്വാരകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലുമാണ് സംഭവം. കുടിയേറ്റക്കാരെ സംരക്ഷിക്കുന്നുണ്ടോ എന്നു കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ഈ പരിശോധന.

ജോ ബൈഡന്റെ കാലത്ത് ആരാധനാലയങ്ങളിൽ പോലീസിന്റെയും നിയമനിർവഹണ ഏജൻസികളുടെയും പ്രവേശനത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. ആരാധനാ കേന്ദ്രങ്ങളെ സെൻസിറ്റീവ് ഏരിയ എന്ന നിലയിൽ കണക്കാക്കി ഏജൻസികളുടെ പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തുകയായിരുന്നു, എന്നാൽ ട്രംപ് വന്നതോടെ മൊത്തത്തിലൊരു പൊളിച്ചടുക്കലാണ് നടക്കുന്നത്. ഇതിന്റെ ഭാ​ഗമായി ന്യൂയോർക്ക്, ന്യൂജേഴ്‌സി തുടങ്ങിയ സ്ഥലങ്ങളിലെ ഗുരുദ്വാരകളിൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനകളും നിരീക്ഷണങ്ങളും തുടങ്ങി. ഗുരുദ്വാരകൾ സിഖ് വിഘടനവാദികളുടെയും അനധികൃത കുടിയേറ്റക്കാരുടെയും കേന്ദ്രമായി മാറുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.
ബം​ഗ്ലാദേശിനു കനത്ത തിരിച്ചടി; സാമ്പത്തിക സഹായം നിർത്തലാക്കി ട്രംപ്, കരാറുകളും ​ഗ്രാന്റുകളും ഉൾപ്പെടെ എല്ലാ സഹായ പദ്ധതികളും അവസാനിപ്പിക്കും

നാടുകടത്തപ്പെടുന്നതിന് മുൻപ് ഏഴുമാസം ജയിലിൽ, തിരിച്ചുനാട്ടിലേക്കയച്ചതോ ഒരു തുള്ളി വെള്ളമോ, വാഷ്റൂമോ പോലുമനുവദിക്കാതെ കൈവിലങ്ങുകളുമായി, ചൂടുകാരണം പലരും തലകറങ്ങി വീണു… യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട അനധികൃത കുടിയേറ്റക്കാർക്കാണ് ഈ ദുരവസ്ഥ

കുടിയേറ്റ നിയമത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വിശദീകരിക്കുന്നത്. പുറത്തുനിന്ന് വന്ന കൊലപാതകികളെയും സ്ത്രീ പീഡകരെയും പിടികൂടാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കുറ്റവാളികൾക്ക് അറസ്റ്റ് ഒഴിവാക്കാൻ അമേരിക്കയിലെ സ്‌കൂളുകളിലും ആരാധനാകേന്ദ്രങ്ങളിലും ഇനി ഒളിക്കാനാകില്ല. സർക്കാർ സുരക്ഷാ ഏജൻസികളുടെ കൈകെട്ടിയിട്ടില്ലെന്നും ഹോംലാൻഡ് സെക്യൂരിറ്റി വിശദീകരിക്കുന്നു.

പക്ഷെ സർക്കാർ ഏജൻസികളുടെ അകത്തുപ്രവേശിച്ചുള്ള പരിശോധനകളിൽ ചില സിഖ് സംഘടനകൾക്ക് അതൃപ്തിയുണ്ട്. ഗുരുദ്വാരകളുടെ പവിത്രതയെയും തങ്ങളുടെ വിശ്വാസത്തെയും ബാധിക്കുന്നതാണ് നടപടികളെന്നാണ് ഇവരുടെ വാദം. ഗുരുദ്വാരകളെ ലക്ഷ്യംവച്ചുള്ള നീക്കം വിശ്വാസികളെ അപമാനിക്കാനാണെന്ന വാദമാണ് ഇവരുയർത്തുന്നത്. അതുകൊണ്ടുതന്നെ സിഖ് സംഘടനകളിൽനിന്ന് ശക്തമായ എതിർപ്പ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവന്നു.

മാത്രമല്ല ട്രംപിന്റെ നീക്കത്തിൽ യുഎസിലെ സിഖ് അമേരിക്കൻ ലീഗൽ ഡിഫൻസ് ആൻഡ് എഡ്യുക്കേഷൻ ഫണ്ട് (എസ്എഎൽഡിഇഎഫ്) ആശങ്ക രേഖപ്പെടുത്തി. ആരാധനാകേന്ദ്രങ്ങളിൽ നടത്തുന്ന ഇത്തരം പരിശോധനകളിൽ ആശങ്കയുണ്ടെന്ന് എസ്എഎൽഡിഇഎഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കിരൺ കൗർ ഗിൽ പറഞ്ഞു.

BREAKING NEWS
ലഹരി വാങ്ങാൻ പണം ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല, 28 കാരൻ വീ‌ട്ടിലെ സാധനങ്ങളെല്ലാം അടിച്ചുതകർത്തു, മാതാവിനെ ക്രൂരമായി മർദിച്ചു, പിന്നാലെ കൈയിൽ കിട്ടിയ കത്തിക്ക് മുതുകിൽ കുത്തിപ്പരുക്കേൽപ്പിച്ചു, അമ്മയുടെ പരാതിയിൽ മകനെതിരെ കേസ്
11 Nov 2026
BREAKING NEWS
അന്ന് മോണിക്ക ലെവിൻസ്കി വിവാദത്തിന്റെ ചൂട് അൽപ്പം കുറഞ്ഞിരുന്നെങ്കിലും ക്ലിന്റന്റെ പഴയ ശീലങ്ങൾ മാറിയിരുന്നില്ല, ചടങ്ങിൽ എത്തിയിരുന്ന ശ്രദ്ധേയരായ സ്ത്രീകളെ ക്ലിന്റൻ ഇടയ്ക്കിടെ രഹസ്യമായി നോക്കി വിലയിരുത്തുന്നത് താൻ ശ്രദ്ധിച്ചു...ബിൽ ക്ലിന്റന്റെ നോട്ടവും സാർക്കോസിയുടെ അഹങ്കാരവും, ഡയാന രാജകുമാരിയുടെ ...
11 Nov 2026
BREAKING NEWS
ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ പിരികേറ്റിയത് നെതന്യാഹുവോ? ആക്രമണം പുനരാരംഭിക്കാൻ ട്രംപിനുമേൽ നിരന്തരം സമ്മർദം ചെലുത്തി, എല്ലാ ദിവസവും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു!! വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ ഈ നീക്കത്തെ ചെറുക്കാൻ ശ്രമിച്ചു, നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണം- അറബ് നേതാക്...
10 Nov 2026
BREAKING NEWS
2016ൽ വാരണാസിയിൽ നടന്ന റാലിയിൽ കുഴഞ്ഞുവീണു, വിമാനയാത്രയ്ക്കിടെ ബോധം നഷ്ടപ്പെടുകയും തിരിച്ചുകിട്ടുകയും ചെയ്തുകൊണ്ടിരുന്നു, ഭർത്താവ് രാജീവ് തന്റെ നേരെ കൈ നീട്ടി ആശ്വസിപ്പിക്കുന്നതായി തോന്നി...രണ്ട് തവണ കാൻസർ ഭീഷണി, ശസ്ത്രക്രിയകൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപ...
10 Nov 2026