വാഷിങ്ടൺ: അമേരിക്കയും ഇസ്രായേലും ഫെബ്രുവരി 28ന് ഇറാനെതിരെ നടത്തിയ സംയുക്ത സൈനിക നടപടി ഓപ്പറേഷൻ എപ്പിക് ഫ്യൂറി മിഡിൽ ഈസ്റ്റിൽ വലിയ ഭൂപ്രാധാന്യ മാറ്റങ്ങൾക്ക് വഴിവെച്ചു. ആക്രമണത്തിൽ ഇറാന്റെ സുപ്രീം ലീഡർ അലി ഖമനേയി കൊല്ലപ്പെട്ടതോടെ പ്രദേശം മുഴുവൻ സംഘർഷാവസ്ഥയിലേക്ക് നീങ്ങി. ആക്രമണത്തിന് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്കിലൂടെ കപ്പൽഗതാഗതം തടഞ്ഞതായി പ്രഖ്യാപിച്ചു. ലോകത്തിലെ എണ്ണവിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഈ കടൽപാത വഴിയാണ് കടന്നുപോകുന്നത്.
ആഗോള വിപണിയിൽ എണ്ണവില 10 മുതൽ 15 ശതമാനം വരെ ഉയർന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ പിന്മാറിയതോടെ നിരവധി ടാങ്കറുകൾ കടലിൽ തന്നെ നിലച്ചു. ഗൾഫ് മേഖലയിലെ എണ്ണ വിതരണ ശൃംഖല താത്കാലികമായി തകരാറിലായി.
ഡിഎഫ്സി വഴി ഇൻഷുറൻസ്, ട്രംപിന്റെ പുതിയ പ്രഖ്യാപനം
ഇതിനിടെയാണ് ട്രംപ് മാധ്യമത്തിലൂടെ പുതിയ നീക്കം പ്രഖ്യാപിച്ചത്. അതായത് യുഎസ് ഡെവലപ്മെൻ്റ് ഫിനാൻസ് കോർപ്പറേഷൻ— യുഎസ് ഇൻ്റർനാഷണൽ ഡെവലപ്മെൻ്റ് ഫിനാൻസ് കോർപ്പറേഷൻ (ഡിഎഫ്സി) — വഴി പേർഷ്യൻ ഗൾഫ് വഴി സഞ്ചരിക്കുന്ന കപ്പലുകൾക്ക് ‘പൊളിറ്റിക്കൽ റിസ്‌ക് ഇൻഷുറൻസ്’ നൽകുമെന്ന പ്രഖ്യാപനം.
അതായത് പ്രഖ്യാപിതമോ, പ്രഖ്യാപിക്കാത്തതോ ആയ യുദ്ധനഷ്ടങ്ങൾക്കെതിരായ സംരക്ഷണം നൽകുമെന്നാണ് ഡിഎഫ്സിയുടെ വിശദീകരണം. എന്നാൽ വിരോധാഭാസമെന്താണെന്നു വച്ചാൽ ഇൻഷുറൻസ് പ്രീമിയത്തിൽ നിന്നുള്ള അധിക വരുമാനം യുഎസ് ട്രഷറിയിലേക്കാണ് സാധാരണയായി പോകുന്നത്.
ഇക്കാര്യത്തിൽ ഉയരുന്ന പ്രധാന ചോദ്യമിങ്ങനെ: ഈ ഇൻഷുറൻസ് എത്ര പ്രീമിയത്തിൽ ലഭ്യമാകും? സ്വകാര്യ ഇൻഷുറൻസ് വിപണിയുമായി താരതമ്യം ചെയ്യുമ്പോൾ ഡിഎഫ്സിയുടെ നിരക്ക് എത്രയാകും? പക്ഷെ ഇക്കാര്യത്തിൽ ഉത്തരമില്ല
നേവി എസ്കോർട്ട് വാഗ്ദാനം
ഹോർമുസ് അടച്ചുപൂട്ടൽ ഇറാൻ പ്രഖ്യാപിച്ചതോടെ ആവശ്യമെങ്കിൽ യുഎസ് നേവി ടാങ്കറുകൾക്ക് എസ്കോർട്ട് നൽകുമെന്ന പ്രഖ്യാപനമാണ് അടുത്തത്. എന്നാൽ യുണൈറ്റഡ് സ്റ്റേറ്റ്സിന് എസ്കോർട്ടുപോകാൻ മതിയായ കപ്പൽ നിലവിൽ ഇല്ലെന്ന റിപ്പോർട്ടുകളും പുറത്ത് വന്നു. അതായത് ഇറാൻ്റെ മൈനുകൾ, ആൻ്റി- ഷിപ്പ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയുടെ ഭീഷണി പൂർണ്ണമായി നീക്കാതെ ഗതാഗതം പുനരാരംഭിക്കുക എളുപ്പമല്ലെന്ന് ഊർജ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അമേരിക്കയിൽ പെട്രോൾ വില റോക്കറ്റ് പോലെ കുതിക്കുന്നു
യുദ്ധത്തിൻ്റെ ആഭ്യന്തര ഫലമായി അമേരിക്കയിൽ പെട്രോൾ വില കുതിച്ചുയർന്നു. ദേശീയ ശരാശരി ഗാണലിന് 11 സെൻറ് വർധിച്ച 3.11- അഞ്ച് മാസത്തിനിടയിലെ ഉയർന്ന നിരക്ക്. എണ്ണവില ബാരലിന് 100 ഡോളർ കടന്നാൽ പെട്രോൾ വില 4.50 ഡോളർ വരെ ഉയരാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് പണപ്പെരുപ്പത്തെയും പലിശനിരക്കുകളെയും ബാധിക്കാനിടയുണ്ട്.
സാധാരണ പെട്രോളിന്റെ രാജ്യവ്യാപകമായ ശരാശരി വില ഒറ്റരാത്രികൊണ്ട് ഗാലണിന് 11 സെന്റ് ഉയർന്ന് 3.11 ഡോളറിലെത്തി, അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത് – ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻമാർക്ക് ഇത് നേരിട്ടുള്ള രാഷ്ട്രീയ അപകടസാധ്യതയാണ്. സംഘർഷം നീണ്ടുനിൽക്കുകയും എണ്ണ ബാരലിന് 100 ഡോളർ കടക്കുകയും ചെയ്താൽ, യാഹൂ ഫിനാൻസിന്റെ അഭിപ്രായത്തിൽ, ദേശീയതലത്തിൽ ഗ്യാസോലിൻ ഗാലണിന് 4.50 ഡോളറിലെത്തുമെന്ന് ഐഎൻജിയിലെ വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകി – പണപ്പെരുപ്പത്തിൽ മാത്രം 1.5 ശതമാനം പോയിന്റുകൾ കൂടി ചേർക്കുന്നു, ഇത് വിമാന നിരക്കുകളിലും വിതരണച്ചെലവുകളിലും നേരിയ സ്വാധീനം ചെലുത്തുന്നു. യുദ്ധം ഫെഡറൽ റിസർവിനെ പലിശ നിരക്ക് കുറയ്ക്കുന്നതിൽ “കൂടുതൽ” തടഞ്ഞുവയ്ക്കുന്നുവെന്ന് മുൻ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ പറഞ്ഞു.
എണ്ണക്കമ്പനികൾക്ക് ചാകര
ജനുവരിയിൽ ബാരലിന് 58 ഉണ്ടായിരുന്ന എണ്ണവില ഇറാൻ, അമേരിക്ക സംഘർഷം കടുത്തതോടെ 80 ഡോളർ കടന്നു. ഇതോടെ എണ്ണ- വാതക കമ്പനികൾക്ക് അപ്രതീക്ഷിത ലാഭ സാധ്യതകളാൺ തുറന്നുകിട്ടിയത്. മുമ്പ് ലാഭവിഹിതം കുറയ്ക്കാൻ ഒരുങ്ങിയിരുന്ന കമ്പനികൾക്ക് വിപണിയിൽ മാറ്റം അനുകൂലമായി മാറിയെന്നാണ് വിലയിരുത്തൽ.
വിമർശനം
ട്രംപിൻ്റെ നീക്കത്തെ വിമർശകർ ചോദ്യം ചെയ്യുന്നത് ഇങ്ങനെ: യുദ്ധം മൂലം വിപണി അസ്ഥിരമാകുമ്പോൾ അതേ ഭരണകൂടം ഇൻഷുറൻസ് വിതരണം ചെയ്യാൻ ഇറങ്ങുന്നത് പ്രായോഗികമോ?
യുദ്ധം എണ്ണവില ഉയർത്തി. ഉയർന്ന അപകടസാധ്യത ഇൻഷുറൻസ് ആവശ്യകത കൂട്ടി. നേവി എസ്കോർട്ട് വാഗ്ദാനം ചെയ്തെങ്കിലും അതിൻ്റെ പ്രായോഗികത ചോദ്യം ചെയ്യപ്പെടുന്നു.
മിഡിൽ ഈസ്റ്റിലെ സംഘർഷം എത്രത്തോളം നീളും, ഹോർമസ് വീണ്ടും തുറക്കുമോ, ആഗോള വിപണി എപ്പോൾ സ്ഥിരത കൈവരിക്കും? ലോകം ഉറ്റുനോക്കുകയാണ് ഈ ഉത്തരങ്ങൾക്കായി…
















































