BREAKING NEWS

ഇറാന്‍ നിങ്ങളെപ്പോലുള്ള ഒരാളുമായി ഒരിക്കലും യോജിപ്പിലെത്തില്ല, ആദ്യ ദിവസം മുതല്‍ ഇതുവരെ ഞങ്ങളുടെ വാക്ക് ഒന്നാണ്, നിങ്ങള്‍ സ്വയം ചർച്ച നടത്തുകയാണോ?? സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന ട്രംപിന്റെ വാദം തള്ളി ഇറാന്‍,

· · 1 min read
Share: Copied!

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘർഷങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി  ഇറാന്‍. സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ് മുന്നോട്ടു വച്ച 15 ഇന പദ്ധതി ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോള്‍ഫാഗാരിയുടെ പ്രതികരണം.

യുഎസ് – ഇറാന്‍ ചര്‍ച്ചകളില്‍ ഇട നിലനില്‍ക്കുന്ന രാജ്യങ്ങള്‍ ഇറാന് മുന്നില്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേറ്റ് ടെലിവിഷനിലൂടെയുള്ള പ്രതികരണം. യുഎസ് നിര്‍ദേശം വിജയിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യമാണ് ഇറാന്‍ സൈനിക വക്താവ് ഉയര്‍ത്തുന്നത്. നിലവില്‍ ചര്‍ച്ചകള്‍ ഒന്നും നടക്കുന്നില്ല, ‘നിങ്ങളുടെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ സ്വയം ചര്‍ച്ച ചെയ്യേണ്ട ഘട്ടത്തിലെത്തിയിട്ടുണ്ടോ?’ എന്നും ഇബ്രാഹിം സോള്‍ഫാഗാരി ചോദിക്കുന്നു. ‘പാകിസ്ഥാന്‍ ഇടനില നിന്നാണ് 15 ഇന പദ്ധതി ഇറാന് സമര്‍പ്പിച്ചത്.

യുഎസും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. ഇറാനുമായി യുഎസ് ചര്‍ച്ച നടത്തുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും പ്രതികരിച്ചിരുന്നു. ഈ വാദങ്ങള്‍ പൂര്‍ണമായി തള്ളുകയാണ് വീഡിയോ പ്രസ്താവനയില്‍ സോള്‍ഫാഗാരി ചെയ്യുന്നത്. ‘ആദ്യ ദിവസം മുതല്‍ ഇതുവരെ ഞങ്ങളുടെ വാക്ക് ഒന്നാണ്, അത് അങ്ങനെ തന്നെ തുടരും: ഇറാന്‍ നിങ്ങളെപ്പോലുള്ള ഒരാളുമായി യോജിപ്പിലെത്തില്ലെന്നും സോള്‍ഫാഗാരി പറഞ്ഞു. ഇറാന്റെ പ്രതികരണം സംഘര്‍ഷത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

BREAKING NEWS
'850 എംപിമാരുള്ള ലോക്‌സഭയിൽ പലരും വരുന്നത് കൈയടിക്കാൻ വേണ്ടി മാത്രമായിരിക്കും... 540 എംപിമാരുള്ളപ്പോൾതന്നെ മന്ത്രിമാരോട് ചോദ്യങ്ങൾ ചോദിക്കാനും ശൂന്യവേളയിൽ സംസാരിക്കാനും മതിയായ അവസരം ലഭിക്കുന്നില്ല, അപ്പോഴാ അംഗസംഖ്യ ഉയർന്നത്!! രാജ്യത്തിന്റെ ദീർഘകാല താൽപര്യങ്ങൾക്കാണോ, അതോ ബിജെപിയുടെ രാഷ്ട്രീയ നേട്ട...
29 Nov 2026
BREAKING NEWS
"പകല്‍ മാന്യന്‍", വിഴുപ്പലക്കി പ്രസ്ഥാനത്തെ അപമാനിക്കുന്നു, രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ കോഴിക്കോട്ട് ഫ്ലക്സ്
29 Nov 2026
BREAKING NEWS
പിന്നിൽ നിന്ന് കുത്തിയവർക്കും കുത്താൻ കൂട്ടുനിന്നവർക്കും ഫ്ലക്സുകളുടെ അഭിഷേകം, നാളെ പീഡനത്തെപ്പോലും റീൽസാക്കി ആഘോഷിക്കുമോ?? നന്മമരങ്ങളല്ലേ… എന്തുമാവാമല്ലോ! ഇന്ന് കുഞ്ഞൂഞ്ഞ് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ചിലരുടെയൊക്കെ കരണം അടിച്ചു പുകച്ചേനെ-രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ
29 Nov 2026
BREAKING NEWS
"ഞങ്ങൾ കൂടെയുള്ളപ്പോൾ നിന്നെ മരിക്കാൻ വിടുമോ?"; ട്രാക്കിൽ ജീവനൊടുക്കാൻ കിടന്നു, "ഞാൻ യാത്രയാവുകയാണ്", മരിക്കുംമുമ്പ് ചിങ്ങവനം എസ്.ഐയെ വിളിച്ചു, ഇരുട്ടിൽ മൊബൈൽ വെളിച്ചം തേടി പോലീസ്; യുവാവിന് പുതുജീവൻ
29 Nov 2026