BREAKING NEWS

‘ഒരു സംശയവുമില്ല; അടുത്ത മുഖ്യമന്ത്രി രമേശ് ചെന്നിത്തല തന്നെ‘- ചെന്നിത്തലയ്ക്ക് പരസ്യ പിന്തുണയുമായ് പി. ജെ കുര്യൻ

· · 1 min read
Share: Copied!

തിരുവല്ല: യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ.തിരുവല്ലയിൽ യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദിയിൽ രമേശ് ചെന്നിത്തലയും ഉണ്ടായിരുന്നു.

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്നും പി.ജെ. കുര്യൻ ആവർത്തിച്ചു. ചിരിച്ചുകൊണ്ടുള്ള കൈയ്യടിയോടെയാണ് രമേശ് ചെന്നിത്തല പി.ജെ. കുര്യന്റെ വാക്കുകളോട് പ്രതികരിച്ചത്.

“എന്തായാലും ഫലം വരുമ്പോൾ നമ്മൾ ജയിക്കും. രമേശ് ആയിരിക്കും മുഖ്യമന്ത്രി ആകുക. രമേശ് ചെന്നിത്തല പറയുന്നത് പാർട്ടിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്ന്. എന്നാൽ ഇക്കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല”; പി.ജെ. കുര്യൻ പറഞ്ഞു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ ആര് മുഖ്യമന്ത്രിയാകും എന്നതിൽ പരക്കെ ചർച്ച നടക്കുന്നതിനിടെയാണ്പി. ജെ കുര്യന്റെ ഈ പരാമർശം. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷനുമടക്കം വ്യക്തമാക്കിയത്. ഇതിനിടെയാണ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുന്നതിൽ തനിക്കുള്ള താല്പര്യം പി.ജെ. കുര്യൻ പരസ്യമായി പ്രകടമാക്കിയത്.

ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; മുൻകൂർ ജാമ്യത്തിൽ ഇടപെടുന്നതിൽ സുപ്രീം കോടതിയ്ക്ക് വിസമ്മതം

 

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026