ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ഓറഞ്ച്. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവ ചർമ്മത്തെ ആരോഗ്യകരമാക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി സമ്പുഷ്ടമായ ഓറഞ്ച് ഹൈപ്പർപിഗ്മെന്റേഷൻ, നേർത്ത വരകൾ, ചുളിവുകൾ തുടങ്ങിയ വാർദ്ധക്യ ലക്ഷണങ്ങളെ നിയന്ത്രിക്കാനും സഹായിക്കുന്നു. മുഖകാന്തി കൂട്ടാൻ പരീക്ഷിക്കാം ഓറഞ്ച് കൊണ്ടുള്ള ഫേസ് പാക്കുകൾ.
ഒന്ന്
രണ്ട് സ്പൂൺ ഓറഞ്ച് നീരും അൽപം കടലമാവും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. നന്നായി ഉണങ്ങിയതിന് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. മുഖത്തെ കരുവാളിപ്പ് മാറാൻ മികച്ചൊരു പാക്കാണിത്.
രണ്ട്
ഓറഞ്ച് നീര് രണ്ട് ടേബിൾ സ്‌പൂണും കടലമാവും നാരങ്ങാനീരും ഒരു ടേബിൾ സ്‌പൂൺ വീതവും ചേർത്തു മുഖത്തിട്ടാൽ മുഖം സുന്ദരമാകും.
മൂന്ന്
രണ്ടു ടേബിൾസ്‌പൂൺ ഓറഞ്ച് നീരും ഒരു ടേബിൾസ്‌പൂൺ മുൾട്ടാണിമിട്ടിയും ഒരു ടീസ്‌പൂൺ പാലും ചേർത്തു മുഖത്തിട്ട് 20 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. എണ്ണമയമുള്ള ചർമക്കാർക്ക് മികച്ചൊരു പാക്കാണിത്.
നാല്
ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടേബിൾസ്‌പൂണും ഒരു ടേബിൾസ്‌പൂൺ തൈരും ചേർത്തു മുഖത്തിട്ടാൽ മുഖം സുന്ദരമാക്കാം.