തിരുവനന്തപുരം: വെഞ്ഞാറമൂടിൽ യുവാവ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയും വെട്ടി കൊലപ്പെടുത്തി. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരൻ അഫാൻ ആണ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയും വെട്ടിക്കൊലപ്പെടുത്തിയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അഫാൻ പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. ഇന്നു വൈകിട്ടാണു സംഭവം.
അഞ്ചുപേരെ കൊലപ്പെടുത്തിയതായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പെരുമല സ്വദേശി അഫാൻ (23) മൊഴി നൽകി. 2 മണിക്കൂറിനിടെ 3 വീടുകളിലായി 6 പേരെ വെട്ടിയെന്നാണു യുവാവ് വെളിപ്പെടുത്തൽ നടത്തിയത്. 5 പേർ കൊല്ലപ്പെട്ടെന്നും ഒരാൾ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. യുവാവ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയും വെട്ടി കൊലപ്പെടുത്തി. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ ആക്രമണത്തിൽ സഹോദരനും 9–ാം ക്ലാസ് വിദ്യാർഥിയുമായ അഫ്സാൻ, ബന്ധുക്കളായ ലത്തീഫ്, ഷാഹിദ എന്നിവരുൾപ്പെടെ 5 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.