എന്‍ട്രി ലെവല്‍ എസ്.യു.വി സെഗ്മെന്റില്‍ പുത്തന്‍ മോഡലുമായി ഫോക്‌സ്വാഗണ്‍. ആഗോള വിപണിയിലെത്തിക്കുന്നതിന് മുമ്പ് ബ്രസീലിലാണ് വാഹനം അവതരിപ്പിച്ചത്. ടെറ എന്ന പേരില്‍ പോക്കറ്റിനിണങ്ങുന്ന വിലയിലാണ് വാഹനത്തിന്റെ വരവ്. പൂര്‍ണമായും ബ്രസീലില്‍ ഡിസൈന്‍ ചെയ്ത വാഹനത്തിന് 15-20 ലക്ഷം രൂപ വരെയാണ് ബ്രസീലില്‍ വിലയുണ്ടാവുക.
ജനപ്രിയ മോഡലുകളായ പോളോയിലടക്കം ഉപയോഗിച്ചിരിക്കുന്ന എം.ക്യൂ.ബി എ0 പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. എന്നാല്‍, ഇന്ത്യക്കാര്‍ക്ക് വേണ്ടി സബ് 4 മീറ്റര്‍ ശ്രേണിയിലാകും ടെറ ലഭ്യമാകുന്നത്. ഇതോടെ വാഹനത്തിന്റെ വില 10 ലക്ഷത്തില്‍ താഴെയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യക്ക് വേണ്ടി പ്രത്യേകമായി ഡിസൈന്‍ ചെയ്ത സ്‌കോഡ കൈലാഖിനെ അടിസ്ഥാനമാക്കിയാകും ടെറ നിര്‍മിക്കുന്നത്. 7.89 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ കൈലാഖിന്റെ വില തുടങ്ങുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിനായിരിക്കും ഉപയോഗിക്കുക. ഇന്ത്യയിലെത്തുമ്പോള്‍ കൈലാഖിലെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനായിരിക്കും നല്‍കുക.