കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ റസ്റ്ററന്റിൽ വെള്ളം തിളപ്പിക്കുന്ന ബോയ്‍ലർ പൊട്ടിത്തെറിച്ച് ഒരു മരണം. കടയിലെ ജീവനക്കാരനായിരുന്ന ബംഗാൾ സ്വദേശി സുമിത് ആണു മരിച്ചത്. ജീവനക്കാരായ 4 പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
വ്യാഴാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നു പൊട്ടിത്തെറി. സ്റ്റേഡിയത്തിന്റെ അടുത്ത പ്രദേശം മുഴുവൻ കേൾക്കുന്ന ശബ്ദത്തിലായിരുന്നു സ്ഫോടനമുണ്ടായത്. ഇതിനടുത്തുനിന്നു ജോലി ചെയ്തിരുന്നവരാണു പരുക്കേറ്റവർ. ശബ്ദം കേട്ട് ഓടിക്കൂടിയവർ ചേർന്ന് പരുക്കേറ്റവരെ ആംബുലൻസിലാക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എഎൻ രാധാകൃഷ്ണൻ ചീള് കേസ് ഒന്നുമല്ല, വലിയ തിമിംഗലം… എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്ന മിക്ക ഡീലുകൾക്ക് പിറകിലുള്ള ഒന്നാന്തരം കച്ചവടക്കാരൻ… സൈൻ എന്ന കടലാസ് സംഘടന എങ്ങനെയാണ് ഒന്നേകാൽ ലക്ഷത്തിന്റെ സ്കൂട്ടർ 60,000 രൂപയ്ക്ക് കൊടുക്കുന്നെ? 8000 സ്കൂട്ടർ കൊടുത്തുവെങ്കിൽ 50 കോടിയോളം രൂപ കമ്പനികൾക്കു കൊടുക്കാൻ പണം എവിടെനിന്ന്? സന്ദീപ് വാര്യർ
2 സ്വകാര്യ ആശുപത്രികളിലും എറണാകുളം ജനറൽ ആശുപത്രിയിലുമായാണു പരുക്കേറ്റവരെ പ്രവേശിപ്പിച്ചത്. എന്നാൽ വൈകാതെ ജീവനക്കാരിലൊരാൾ മരിച്ചു. ദേഹമാസകലം പൊള്ളിയ നിലയിലായിരുന്നു സുമിത് എന്ന് ദൃക്സാക്ഷികൾ പറയുന്നു. ബോയിലറിലെ മർദത്തിൽ വ്യത്യാസം വന്നതായിരിക്കാം പൊട്ടിത്തെറിയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമികമായി കരുതുന്നതെങ്കിലും വിദ്ഗ്ധ പരിശോധനയിലൂടെയേ ഇത് ബോധ്യമാകൂ. പോലീസ്, ഫയർ സർവീസ് തുടങ്ങിയവരെല്ലാം സംഭവസ്ഥലത്തി പരിശോധന ആരംഭിച്ചു.
ബില്ലടച്ച് ഭക്ഷണം തനിയെ ശേഖരിച്ചു പുറത്തു നിരത്തിയിട്ടിരിക്കുന്ന ചെറിയ മേശമേൽ വച്ചു കഴിക്കുന്ന രീതിയാണ് ഇവിടെ. തുടങ്ങി അധികം കാലമായിട്ടില്ലെങ്കിലും വലിയ തിരക്കുള്ളതും ആളുകൾ ഒത്തുകൂടുന്നതുമായ സ്ഥലമാണ് ഈ കഫേ. വെജിറ്റേറിയൻ വിഭവങ്ങളാണ് ഇവിടുത്തെ പ്രത്യേകത. സ്ഥാപനത്തിന്റെ നേരെ എതിരെ റോഡിനപ്പുറം മറ്റൊരു അടുക്കള കൂടി ഇവർക്കുണ്ട്. എങ്കിലും ഇപ്പോൾ പൊട്ടിത്തെറി ഉണ്ടായ സ്ഥലത്തെ അടുക്കളയിലാണ് ഇഡ്ഡലി, ദോശ തുടങ്ങിയവ തയാറാക്കുന്നതും. ഈയടുത്ത് കൂടുതൽ സ്ഥലം ഏറ്റെടുത്ത് ഇരുന്നു കഴിക്കാനുള്ള സൗകര്യവും ഇവർ ഒരുക്കിയിരുന്നു.