കല്‍പ്പറ്റ: വയനാട് ടൗൺഷിപ്പ് ഉദ്ഘാടനത്തിൽ ടി സിദ്ദിഖ്എംഎൽഎ സംസാരിക്കുമ്പോൾ കൂവിയ സംഭവത്തിൽ കെഎസ്എഫ്ഇ റീജ്യണൽ മാനേജർക്കെതിരെ പരാതിയുമായി കെഎസ്‍യു. കെഎസ്എഫ്ഇ റീജ്യണൽ മാനേജരായ അഞ്ജന അനീഷ് എംഎൽഎയെ കൂവി അപമാനിച്ചുവെന്നാണ് പരാതി.
ഉദ്യോഗസ്ഥയ്ക്കെതിരെ അച്ചടക്കം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു വയനാട് ജില്ലാ പ്രസിഡൻറ് ഗൗതം ഗോകുൽദാസാണ് പരാതി നൽകിയത്. ടിവി ചാനലുകളുടെ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്. കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർക്ക് ആണ് പരാതി കൈമാറിയത്. അതേസമയം, പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നും എന്നാൽ, കൂവിയിട്ടില്ലെന്നും അഞ്ജന അനീഷ് വിശദീകരിച്ചു.















































