തിരുവനന്തപുരം: കേരളത്തെ നടുക്കിയ കൂട്ടക്കൊലക്കേസ് പ്രതി വിഷം കഴിച്ചതായി പോലീസിനോട് വെളിപ്പെടുത്തൽ. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലയ്ക്കു ശേഷം താനും മരിക്കാനായിരുന്നു തീരുമാനമെന്നും പ്രതി. പെൺ സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വന്നത് ഏതാനും ദിവസം മുൻപായിരുന്നെന്നു സമീപവാസികൾ പറഞ്ഞു. പോലീസ് ചോദ്യം ചെയ്യലിൽ സാമ്പത്തിക ബാധ്യതയാണ് കൊലയ്ക്കു പിന്നിലെന്നും പ്രതിയുടെ വെളിപ്പെടുത്തൽ.
തന്റെ ഉപ്പയ്ക്ക് വിദേശത്ത് സ്പെയർപാഡ്സ് കടയായിരുന്നു. അത് പൊട്ടി വളരെയധികം സാമ്പത്തിക ബാധ്യതയുണ്ടായി. അതു നികത്താനായി നാട്ടിൽ പലരിൽ നിന്നും പണം കടം വാങ്ങേണ്ടിവന്നു. അവർ പിന്നീട് പണമാവശ്യപ്പെട്ട് വീട്ടിലെത്തിത്തുടങ്ങി. അതിനാൽ എല്ലാവരേയും കൊലപ്പെടുത്തി താനും മരിക്കാനായിരുന്നു തീരുമാനിച്ചതെന്നും പോലീസിനോട് വെളിപ്പെടുത്തി. അതേ സമയം ഇയാൾ കൊല നടത്താൻ കിലോമീറ്ററുകളോളം യാത്ര ചെയ്തതായും പോലീസ്. ഏറെ നാളുകളായി പ്രതിയും കുടുംബവും വിദേശത്തായിരുന്നു അതിനാൽ പ്രതിക്കും കുടുംബത്തിനും നാട്ടുകാരുമായി അധിക ബന്ധമില്ല, എന്നാൽ വീട്ടിൽ പ്രശ്നക്കാരനെന്ന് ബന്ധുക്കൾ പറയുന്നു,
ഉപ്പയുടെ ഉമ്മ സൽമാ ബീവി, ഉപ്പയുടെ സഹോദരൻ, അവരുടെ ഭാര്യ, അഫാന്റെ സഹോദരൻ, കാമുകി, അഫാന്റെ സുഹൃത്ത് എന്നിവരെയാണ് കൊലപ്പെടുത്തിയത്.
ഉപ്പയുടെ ഉമ്മ ഒറ്റയ്ക്കാണ് താമസിക്കുന്നത് ഇവിടെയെത്തിയാണ് കൊല നടത്തിയത്. നോക്കാൻ വന്ന പെൺകുട്ടിയാണ് പിതാവിന്റെ ഉമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ കഴുത്തിൽ കിടന്ന മാല നഷ്ടപ്പെട്ടതായി സൂചനയുണ്ട്. കൊലയ്ക്കു ശേഷം അഞ്ചു പേരെ കൊലപ്പെടുത്തിയതായി യുവാവ് വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിലെത്തി വെളിപ്പെടുത്തുകയായിരുന്നു. അഫാൻ എന്ന ഇരുപത്തിമൂന്നുകാരനാണ് കൂട്ടക്കൊലനടത്തിയത്. മൂന്ന് വീടുകളിലായാണ് ഇയാൾ കൊലപ്പെടുത്തിയതെന്നും വിവരമുണ്ട്. ഇതിൽ അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. സഹോദരനേയടക്കം ആറുപേരെ കൊലപ്പെടുത്തിയെന്നാണു യുവാവിന്റെ ആദ്യ വെളിപ്പെടുത്തൽ.
പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടിൽ 88 വയസ്സുള്ള വൃദ്ധ തലക്കടിയേറ്റാണ് മരിച്ചത്. ഇത് യുവാവിന്റെ പിതാവിന്റെ സഹോദരിയാണ്. 13 വയസുള്ള സഹോദരൻ അഫ്‌സാനെയും പെൺസുഹൃത്തിനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മാതാവ് ഷെമിയെ ഗുരുതര പരുക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.