കൊച്ചി: വിദേശവിദ്യാഭ്യാസ രംഗത്തെ സേവനദാതാക്കളില്‍ മുന്‍ നിരക്കാരും ദീര്‍ഘകാല പരിചയസമ്പത്തുമുള്ള സാല്‍വെ മരിയ ഇന്റര്‍നാഷണല്‍ 2026-ലേക്ക് അനുയോജ്യമായ വിദേശപഠന അവസരങ്ങള്‍ കണ്ടെത്തുന്നതിനുള്ള പുതിയ കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ചു.
കൃത്രിമ ബുദ്ധി (എഐ), പുതുതലമുറയുടെ മാറുന്ന താല്‍പര്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി 2026-ലേക്ക് അനുയോജ്യമായ വിദേശപഠന അവസരങ്ങള്‍ കണ്ടെത്തുന്നതിനുള്ള പുതിയ കര്‍മ്മപദ്ധതികളാണ് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
വിദ്യാര്‍ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും പ്രതീക്ഷകള്‍ക്ക് അതീതമായി കൗണ്‍സലിംഗ് സംവിധാനങ്ങളിലും പ്രവര്‍ത്തനക്രമങ്ങളിലും കാര്യക്ഷമമായ നവീകരണങ്ങള്‍ നടപ്പാക്കിയതായി സാല്‍വെ മരിയ ഇന്റര്‍നാഷണല്‍ ഭാരവാഹികള്‍ അറിയിച്ചു.
‘വിദേശ വിദ്യാഭ്യാസ സേവനം എന്നത് അഡ്മിഷന്‍ നേടിക്കൊടുക്കുന്ന ഒരു കച്ചവടപ്രക്രിയയല്ല. ഓരോ വിദ്യാര്‍ത്ഥിയുടെയും കഴിവിനും ലക്ഷ്യത്തിനും അനുയോജ്യമായ അക്കാദമിക് വഴികള്‍ കണ്ടെത്തുകയാണ് ഞങ്ങളുടെ സമീപനം,’ എന്ന് സാല്‍വെ മരിയ ഇന്റര്‍നാഷണല്‍ സ്ഥാപകനും സി.ഇ.ഒയുമായ ബോബി സെബാസ്റ്റ്യന്‍ പറഞ്ഞു.
‘ഞങ്ങളുടെ ഉത്തരവാദിത്വം അഡ്മിഷനില്‍ അവസാനിക്കുന്നതല്ല; വിദ്യാര്‍ത്ഥികളെ അവരുടെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് സത്യസന്ധമായി നയിക്കുകയെന്നതാണ്.’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥികളുടെ സുസ്ഥിരമായ ഭാവി മുന്‍നിര്‍ത്തിയുള്ള സുതാര്യവും ഉത്തരവാദിത്വപരവുമായ മാര്‍ഗനിര്‍ദേശമാണ് സാല്‍വെമരിയ ഇന്റര്‍നാ ഷണലിന്റെ മുഖ്യദൗത്യം. വിശ്വാസയോഗ്യമായ പഠനപാതകള്‍ കൃത്യമായി നിര്‍ദേശിച്ച് ഓരോ വിദ്യാര്‍ത്ഥിക്കും ഏറ്റവും അനുയോജ്യമായ വിദ്യാഭ്യാസ അവസരങ്ങളിലേക്ക് എത്തിക്കുന്നതില്‍ സ്ഥാപനം കൂടുതല്‍ ശ്രദ്ധ കേന്ദ്രീ കരിക്കുകയാണ്. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഫെബ്രുവരി 3ന് കൊച്ചി റാഡിസണ്‍ ബ്ലു. ഫെബ്രുവരി 4ന് കോട്ടയം ഹോട്ടല്‍ ഐഡ എന്നിവിടങ്ങളില്‍ ഓസ്‌ട്രേലിയൻ എഡ്യൂക്കേഷണൽ ഫെയർ സംഘടിപ്പിക്കുമെന്നും സാല്‍വെ മരിയ ഇന്റര്‍നാഷണല്‍ ഭാരവാഹികള്‍ അറിയിച്ചു.
താഴ്ന്ന സാമ്പത്തിക നിലയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും അനുയോജ്യമായ വിദേശപഠന അവസരങ്ങള്‍ ലഭ്യമാക്കുന്നതിലും ഫീസ് ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നാരംഭിച്ച് പ്രീമിയം കോഴ്‌സുകളും ഉയര്‍ന്ന നിലവാരമുള്ള സര്‍വകലാശാലകളും വരെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെ 20ല്‍ അധികം രാജ്യങ്ങളില്‍ സാല്‍വെ മരിയ ഇന്റര്‍നാഷണലിന്റെ സേവനം ലഭ്യമാക്കുന്നു.
• പ്രമുഖ സര്‍വകലാശാലകളുമായി നേരിട്ടുള്ള പങ്കാളിത്തം, തൊഴില്‍പ്രാധാന്യമുള്ള, കാലികമായ പഠനാവസരങ്ങള്‍,
• ഓരോ രാജ്യത്തിനും പ്രത്യേക വിഭാഗങ്ങള്‍, വിദ്യാഭ്യാസ സംവിധാനം,
• താമസം, നിയമങ്ങള്‍, വിസ നടപടികള്‍ എന്നിവയെക്കുറിച്ചുള്ള കൃത്യമായ മാര്‍ഗനിര്‍ദേശം എന്നിവ സാല്‍വെ മരിയ ഇന്റര്‍നാഷണലിന്റെ സവിശേഷതകളാണ്.
രേഖകളുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായി എ.ഐ. സഹായത്തോടെ പരിശോധനാ സംവിധാനം നടപ്പാക്കി. ഇതിലൂടെ അന്താരാഷ്ട്ര നിലവാരം നേടാനും, രേഖകളുടെ സ്വീകാര്യതയെ വര്‍ധിപ്പിക്കാനും പരിചയസമ്പന്നരായ തങ്ങള്‍ക്ക് സാധിക്കുമെന്ന് സ്ഥാപനം അറിയിച്ചു. കൗണ്‍സലര്‍മാരോടൊപ്പം എ.ഐ. ടൂളുകളുടെ സഹായത്തോടെ കൂടുതല്‍ അനുയോജ്യവും പ്രസക്തവുമായ കോഴ്‌സ് തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കും.
2025-ലെ പ്രധാന നേട്ടങ്ങള്‍
• മികച്ച പ്രകടനത്തിന്റെ തുടര്‍ച്ചയായ വര്‍ഷം
• വിവിധ രാജ്യങ്ങളിലേക്ക് പോയ വിദ്യാര്‍ത്ഥികളുടെ ഉയര്‍ന്ന സംതൃപ്തി
• പുതുതലമുറ ആഗ്രഹിക്കുന്ന നൂതന പഠനമേഖലകളിലേക്കുള്ള വര്‍ധിച്ച ഒഴുക്ക്
ജര്‍മനി, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, യുകെ, അയര്‍ലന്‍ഡ്, യുഎഇ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലെ പ്രാതിനിധ്യം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാല്‍വെ മരിയക്ക് കഴിഞ്ഞെന്നും, ബ്രാന്‍ഡ് അംബാസിഡര്‍മാരായ ജയറാം, കാളിദാസ് എന്നിവരുടെ പിന്തുണയോടെ സ്ഥാപനത്തിന് പുതിയ മാനവും ശക്തമായ വിദ്യാര്‍ത്ഥി പങ്കാളിത്തവും ലഭിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.
















































