കൊച്ചി / ബെംഗളൂരു, : റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് (RCPL), തമിഴ്നാട്ടിലെ പ്രമുഖ ഹെൽത്ത് ഫുഡ് നിർമ്മാതാക്കളായ സതേൺ ഹെൽത്ത് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്തു. ‘മന്ന’ എന്ന ഫ്ലാഗ്ഷിപ്പ് ബ്രാൻഡിലൂടെ അറിയപ്പെടുന്ന ഈ കമ്പനി ഇരുപത് വർഷത്തിലേറെയായി വൈവിധ്യമാർന്ന ആരോഗ്യകരമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിർമ്മിച്ചുവരുന്ന പ്രമുഖ സ്ഥാപനമാണ്.
മന്നയുടെ ഏറ്റെടുക്കൽ റിലയൻസിന്റെ ഫുഡ്സ് ആൻഡ് സ്റ്റേപ്പിൾസ് പോർട്ട്ഫോളിയോയ്ക്ക് കൂടുതൽ കരുത്തേകുന്നു. ഇതിനകം തന്നെ ഉദയം, ഇൻഡിപെൻഡൻസ്, സിൽ എന്നീ ബ്രാൻഡുകൾ ഉൾപ്പെടുന്ന റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ്ന്റെ ശ്രേണിയിൽ ഉണ്ട് . രാജ്യത്തെ കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് ‘ആഗോള നിലവാരം, മിതമായ വിലയിൽ’ എന്ന കമ്പനിയുടെ അടിസ്ഥാന ദർശനം ശക്തിപ്പെടുത്തുന്നതോടൊപ്പം, ഹെൽത്ത് ഫുഡ്സ് മേഖലയിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കുന്നതും ഈ ഏറ്റെടുക്കൽ ലക്ഷ്യമിടുന്നു.
“തമിഴ്നാട്ടിലെ ഹെൽത്ത്-ഫോക്കസ്ഡ് ഫുഡ് മാർക്കറ്റിൽ ഏറ്റവും വിശ്വാസ്യതയുള്ള പേരുകളിൽ ഒന്നാണ് മന്ന. സമീപ സംസ്ഥാനങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. മില്ലറ്റ് അടിസ്ഥാനത്തിലുള്ള സ്റ്റേപ്പിൾസ്, മിക്‌സുകൾ, പാനീയങ്ങൾ, കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണങ്ങൾ തുടങ്ങിയ ആരോഗ്യകരമായ ഉൽപ്പന്നങ്ങളാൽ ഇത് അറിയപ്പെടുന്നു.റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ്-ന്റെ പാക്കേജ്ഡ് ഫുഡ്സ് പോർട്ട്ഫോളിയോയ്ക്ക് കൂടുതൽ ശക്തി നൽകുന്നതോടൊപ്പം, ഉപഭോക്താക്കൾക്ക് മികച്ച പോഷകഭക്ഷണം നൽകുന്നതിലും മന്നയുടെ ചേർക്കൽ സഹായിക്കും.റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ ഡയറക്ടർ ടി. കൃഷ്ണകുമാർ പറഞ്ഞു. ” ഞങ്ങളുടെ ശക്തമായ വിതരണ ശൃംഖല, ഗവേഷണ-വികസന ശേഷി, സപ്ലൈ ചെയിൻ കഴിവുകൾ എന്നിവയുടെ പിന്തുണയോടെ മന്ന ഉൽപ്പന്നങ്ങൾ മറ്റു ഭൗഗോളിക മേഖലകളിലേക്കും വ്യാപിപ്പിച്ച് രാജ്യത്താകമാനം ഓരോ വീടുകളിലും പരിചിതമായ പേരാക്കാൻ സാധിക്കും.”
















































