BREAKING NEWS

അതേപദം വീണ്ടും വീണ്ടും പറയുന്നത്‌ ചൊറിയുന്നവർക്കുവേണ്ടി… ഈ തെരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണം, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭയെ സ്ഥാനാർഥിയാക്കിയെങ്കിൽ ബിജെപി ജയിച്ചേനെ, അങ്ങനെ ജയിച്ചിരുന്നെങ്കിൽ നിയമസഭയിൽ, വെക്കടോ സ്വർണം എന്നുപറയാൻ ഒരു പ്രതിപക്ഷം അവിടെയുണ്ടായേനെ, ഇത്തവണ ബിജെപിക്ക് സംസ്ഥാനഭരണം പിടിക്കാമായിരുന്നു – സുരേഷ് ​ഗോപി

· · 1 min read
Share: Copied!

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ ബിജെപിക്ക് ജയിച്ച് നിയമസഭയിലെത്താമായിരുന്നെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. എൻഡിഎ സ്ഥാനാർഥികളായ വി.കെ. സജീവൻ, നവ്യാ ഹരിദാസ്, അഡ്വ. കെ.പി. പ്രകാശ്ബാബു എന്നിവരുടെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്ന് ശോഭ ജയിച്ചിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടത്തിയവരോട് നിയമസഭയിൽ, വെക്കടോ സ്വർണം എന്നുപറയാൻ ഒരു പ്രതിപക്ഷം അവിടെയുണ്ടാവുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇത്തവണ ബിജെപിക്ക് സംസ്ഥാനഭരണം പിടിക്കാമായിരുന്നു’ -സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. അതുപോലെ ഈ തെരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണമെന്നും സുരേഷ് ​ഗോപി പറഞ്ഞു. ബിജെപിക്കെതിരായ ഡീൽ ആരോപണത്തെയും സുരേഷ് ഗോപി പരിഹസിച്ചു. ‘ഡീൽ’ അല്ല ‘പീൽ’ എന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം കഴിഞ്ഞദിവസം രാജീവ് ചന്ദ്രശേഖറിന് ഷാളിട്ടകാര്യം വിവാദമാക്കിയത് ‘മറ്റേ ഗുണം’ ഉള്ളവരാണെന്നും സുരേഷ് ഗോപി പറഞ്ഞു. ‘രാജീവ്‌ ചന്ദ്രശേഖർ സംസാരിക്കുകയായിരുന്നതുകൊണ്ടാണ് ഷാൾ സ്വയം ഇട്ടത്. പ്രചരിപ്പിക്കുന്നവർ മറ്റേ ഗുണത്തിൽപ്പെട്ടവരാണ്. താൻ ‘പ്രജ’ എന്നുപറഞ്ഞാൽ തിരിച്ച് ‘രാജാവ്’ എന്നുപറയുന്നു. പ്രജ എന്നതിൽത്തന്നെ രാജയുണ്ട്. ചൊറിയുന്നവർക്കുവേണ്ടിയാണ് അതേപദം വീണ്ടും വീണ്ടും പറയുന്നത്‌’ -സുരേഷ് ഗോപി വിശദീകരിച്ചു.

ജോലി സ്ഥലത്ത് വാക്കുതർക്കം, താമരശേരി സ്വദേശിയായ യുവാവ് ഷാർജയിൽ കുത്തേറ്റുമരിച്ചു, സഹപ്രവർത്തകനായ കരുവമ്പൊയിൽ സ്വദേശി അറസ്റ്റിൽ

BREAKING NEWS
പൂജയ്ക്കായി പൂ പറിക്കുന്നതിനിടെ 11കാരൻ കാൽവഴുതി വീണു, ബാൽക്കണിയിൽ തൂങ്ങിക്കിടന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും ബാലൻസ് നഷ്ടപ്പെട്ടു! !23-ാം നിലയിൽ നിന്ന് വീണ് അച്ഛനും മകനും ദാരുണാന്ത്യം
31 Oct 2026
BREAKING NEWS
ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾക്ക് ദാരുണാന്ത്യം, രക്ഷിക്കാൻ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്, മരിച്ചത് ജർമൻ, സ്ലോവാക്യൻ പൗരന്മാർ, അപകടം നടന്നത് സാധാരണ മുറിയിൽ ഒരു രാത്രി താമസിക്കാൻ കുറഞ്ഞത് 25,000 രൂപ ചെലവാകുന്ന ആഡംബര ഹോട്ടലിൽ
31 Oct 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ നയങ്ങളുടെ പ്രേതം ആരുടെയെങ്കിലും ദേഹത്തുണ്ടെങ്കിലും അതിനെ ഒഴിപ്പിക്കാൻ ഈ സർക്കാരിനറിയാം, ലൈസൻസ് നൽകിയതിന് പിന്നിൽ എന്തെങ്കിലും മറ്റു താൽപര്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും, ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കും!! ലൈസൻസ് മദ്യനയത്തിനു ശേഷം- എം ലിജു
31 Oct 2026
CRIME
റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥിക്കൂടം ചിതറിക്കിടക്കുന്ന നിലയില്‍, മരത്തില്‍ തുണി, അസ്ഥികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കം
31 Oct 2026