BREAKING NEWS

മൊജ്താബ ഖമനേയി സ്വവർ​ഗാനുരാ​ഗി, സിഐഎ റിപ്പോർട്ട് ശരിവച്ച് ട്രംപ്!! മകന്റെ സ്വഭാവത്തിൽ മുൻ പരമോന്നത നേതാവ് ആശങ്ക പ്രകടിപ്പിച്ചിരുന്നു…രാജ്യത്ത് സ്വവർ​ഗാനുരാ​ഗം നിയമപരമായി ഗുരുതര കുറ്റം, തെളിഞ്ഞാൽ മരണശിക്ഷ വരെ…പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി അമേരിക്ക

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇറാന്റെ പുതിയ സുപ്രീം ലീഡറായി തെരഞ്ഞെടുക്കപ്പെട്ട മൊജ്താബ ഖമനേയി സ്വവർ​ഗാനുരാ​ഗിയെന്ന് കേന്ദ്ര ഇന്റലിജൻസ് ഏജൻസി (സിഐഎ)യുടെ കണ്ടെത്തൽ. അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സിഐഎ നൽകിയ വിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ സ്ഥിരീകരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. മൊജ്തബ ഖമെനെയി സ്വവർ​ഗാനുരാ​ഗിയാണെന്ന സൂചനകളാണ് സിഐഎ നൽകിയതെന്ന് ട്രംപ് പറഞ്ഞു.

ഈ മാസം ആദ്യം ന്യൂയോർക്ക് പോസ്റ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലൂടെയാണൺ് ഈ വിവരം പുറത്തുവന്നത്. അമേരിക്കൻ ഇന്റലിജൻസ് ബ്രിഫിംഗിനിടെ മൊജ്തബ ഖമെനെയി സ്വവർ​ഗാനുരാ​ഗിയാണെന്ന വിവരം കേട്ടപ്പോൾ ട്രംപ് അതിശയിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഈ കാരണത്താൽ തന്നെ അദ്ദേഹത്തിന്റെ ഭരണയോഗ്യതയെക്കുറിച്ച് പിതാവായ അയത്തുള്ള അൽ ഖമനേയി ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിനിടെ ഈ വിഷയത്തിൽ ചോദിക്കപ്പെട്ടപ്പോൾ ട്രംപ് പ്രതികരിച്ചത് ഇങ്ങനെ- “അവർ അങ്ങനെ പറഞ്ഞിട്ടുണ്ട്. എന്നാൽ അത് സിഐഎ മാത്രം പറഞ്ഞതാണോ എന്നെനിക്ക് വ്യക്തമല്ല. പലരും ഇതേ കാര്യം പറയുന്നുണ്ട്. അത് ആ രാജ്യത്തിന്റെ സാഹചര്യത്തിൽ അദ്ദേഹത്തിന് നല്ല തുടക്കമല്ല”

അതേസമയം ഇറാനിൽ സ്വവർ​ഗാനുരാ​ഗം നിയമപരമായി ഗുരുതര കുറ്റമായി കണക്കാക്കപ്പെടുകയും മരണശിക്ഷ വരെ ലഭിക്കാവുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ ഈ ആരോപണങ്ങൾ വലിയ വിവാദങ്ങൾക്ക് ഇടയാക്കുകയാണ്. ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ടിൽ റിപ്പോർട്ടിൽ, ഈ വിവരം കേട്ടപ്പോൾ ട്രംപ് ചിരിച്ചുവെന്നും മുറിയിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും അതിൽ പങ്കുചേർന്നുവെന്നും പറയുന്നു. ഒരു മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ഈ സംഭവത്തെ കുറിച്ച് ദിവസങ്ങളോളം ചിരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം, മൊജ്തബ ഖമെനെയി അടുത്തിടെ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നത് ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്. പിതാവും മുൻ സുപ്രീം ലീഡറുമായ അലി ഖമനേയി കൊല്ലപ്പെട്ട എയർസ്ട്രൈക്കിന് ശേഷം മിഡിൽ ഈസ്റ്റിൽ സംഘർഷാവസ്ഥ രൂക്ഷമായതോടെയാണ് അദ്ദേഹം പൊതുജനങ്ങൾക്ക് മുന്നിൽ കാണാതായത്.

ഇറാന്റെ ഉപവിദേശകാര്യ മന്ത്രിയായ ഇസ്മായിൽ ബാഗായി കഴിഞ്ഞ ആഴ്ച നൽകിയ പ്രതികരണത്തിൽ മൊജ്തബ ഖമനേയി “സുഖമായിരിക്കുന്നു” എന്നായിരുന്നു വ്യക്തമാക്കിയത്. എന്നാൽ, അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

ഇതിനിടെ, മൊജ്തബ ഖമനേയി ജീവനോടെയുണ്ടോ എന്ന കാര്യത്തിലും ട്രംപ് സംശയം പ്രകടിപ്പിച്ചിരുന്നു. മാർച്ച് 14-ന് ഒരു വാർത്താ ചാനലിനോട് സംസാരിക്കവെ “അദ്ദേഹം ജീവനോടെയാണോ എന്നറിയില്ല. ഇതുവരെ ആരും അത് തെളിയിച്ചിട്ടില്ല,” എന്നാണ് ട്രംപ് പറഞ്ഞത്. ഒരുപക്ഷേ ജീവനോടെ ഉണ്ടെങ്കിൽ രാജ്യത്തിന് അനുകൂലമായ ബുദ്ധിമുട്ടില്ലാത്ത തീരുമാനങ്ങൾ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. അതുപോലെ മുൻപ് ഫോക്സ് ന്യൂസിനു നൽകിയ മറ്റൊരു അഭിമുഖത്തിൽ “അദ്ദേഹം ജീവനോടെ ഉണ്ടാകാം. പക്ഷേ ഏതെങ്കിലും തരത്തിൽ പരുക്കേറ്റിരിക്കാം,” എന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

ഭരണം നഷ്ടപ്പെട്ടാല്‍ പിണറായി വിജയന്‍ ജയിലില്‍ കഴിയേണ്ടി വരും, അത് അയാള്‍ക്ക് വ്യക്തമായി അറിയാം, പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തെ കുറിച്ചാണ് ജനങ്ങള്‍ക്ക് പറയാനുള്ളത്, ഏത് ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരത്തില്‍ കയറുമെന്ന ഇഎംഎസിന്റെ അതേ നയമാണ് മുഖ്യമന്ത്രിക്കും- പി എംലഎ സലാം വേങ്ങര

BREAKING NEWS
പൂജയ്ക്കായി പൂ പറിക്കുന്നതിനിടെ 11കാരൻ കാൽവഴുതി വീണു, ബാൽക്കണിയിൽ തൂങ്ങിക്കിടന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും ബാലൻസ് നഷ്ടപ്പെട്ടു! !23-ാം നിലയിൽ നിന്ന് വീണ് അച്ഛനും മകനും ദാരുണാന്ത്യം
31 Oct 2026
BREAKING NEWS
ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾക്ക് ദാരുണാന്ത്യം, രക്ഷിക്കാൻ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്, മരിച്ചത് ജർമൻ, സ്ലോവാക്യൻ പൗരന്മാർ, അപകടം നടന്നത് സാധാരണ മുറിയിൽ ഒരു രാത്രി താമസിക്കാൻ കുറഞ്ഞത് 25,000 രൂപ ചെലവാകുന്ന ആഡംബര ഹോട്ടലിൽ
31 Oct 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ നയങ്ങളുടെ പ്രേതം ആരുടെയെങ്കിലും ദേഹത്തുണ്ടെങ്കിലും അതിനെ ഒഴിപ്പിക്കാൻ ഈ സർക്കാരിനറിയാം, ലൈസൻസ് നൽകിയതിന് പിന്നിൽ എന്തെങ്കിലും മറ്റു താൽപര്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും, ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കും!! ലൈസൻസ് മദ്യനയത്തിനു ശേഷം- എം ലിജു
31 Oct 2026
CRIME
റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥിക്കൂടം ചിതറിക്കിടക്കുന്ന നിലയില്‍, മരത്തില്‍ തുണി, അസ്ഥികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കം
31 Oct 2026