ജയ്പൂർ: മുൻ ബിജെപി എംപി സുഖ്ബീർ സിംഗിനെതിരെ ഗുരുതര ആരോപണവുമായി രാജസ്ഥാൻ പ്രതിപക്ഷനേതാവ് തിക്കാറാം. സ്ത്രീക്കൾക്കായി ബ്ലാങ്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങിനിടെ ഒരു മുസ്‌ലിം സ്ത്രീയുടെ മതം ചോദിച്ച് കൊടുത്ത ബ്ലാങ്കറ്റ് തിരികെ വാങ്ങിയെന്നാണ് ആരോപണം. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലാണ് സംഭവം നടന്നത്.
ഇന്നലെ ഉച്ചയ്ക്കാണ് ബ്ലാങ്കറ്റ് വിതരണ ചടങ്ങ് നടന്നത്. മുൻ ബിജെപി എംപി സുഖ്ബീർ സിംഗ് നേരിട്ടാണ് ചടങ്ങിൽ പങ്കെടുത്തവർക്ക് ബ്ലാങ്കറ്റ് വിതരണം ചെയ്യുകയായിരുന്നു. എന്നാൽ ഇതിനിടെ ഒരു സ്ത്രീയോട് ബിജെപി നേതാവ് പേര് ചോദിക്കുകയും പിന്നീട് അവർ മുസ്‌ലിം ആണെന്ന് മനസിലാക്കി അവർക്ക് നൽകിയ ബ്ലാങ്കറ്റ് തിരികെ വാങ്ങുകയായിരുന്നു.
അതേസമയം സംഭവത്തിൻ്റെ വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ പ്രചരിച്ചതിന് പിന്നാലെയാണ് വിമർശനങ്ങൾ ഉയർന്നത്. മതം ചോദിച്ച് ഒരു സ്ത്രീയെ അധിക്ഷേപിച്ചെന്നും കടുത്ത വിവേചനമാണ് അവർ നേരിട്ടതെന്നും പ്രതിപക്ഷനേതാവ് തിക്കാറാം പ്രതികരിച്ചു. സത്രീയിൽ നിന്നും ബിജെപി നേതാവ് ബ്ലാങ്കറ്റ് തിരികെ വാങ്ങിയ നടപടി പ്രഷേധാർഹമാണെന്ന് കോൺഗ്രസും വ്യക്തമാക്കി.
ഇതിനിടെ പ്രധാനമന്ത്രിയെ അപമാനിക്കുന്നവർക്ക് ബ്ലാങ്കറ്റിനുള്ള അവകാശമില്ലെന്ന് ഇയാൾ പറയുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഫെബ്രുവരി 28ന് നടക്കാനിരിക്കുന്ന മോദിയുടെ അജ്മീർ സന്ദർശനത്തിന് ആളുകളെ ക്ഷണിക്കുന്നതിന് വേണ്ടിയാണ് സുഖ്ബീർ സിംഗ് എത്തിയത്.
आज टोंक जिले की निवाई विधानसभा के ग्राम करेडा बुजुर्ग में भगवान के मंदिर पर पूर्व सांसद सुखबीर सिंह जौनापुरिया द्वारा मुस्लिम रोजेदार महिलाओं से किया गया व्यवहार न केवल निंदनीय है बल्कि इस देश के सामाजिक ताने बाने को नष्ट करने वाली विघटनकारी सोच का परिणाम है।
गरीब और असहाय… pic.twitter.com/Nhxrp12Wnf— Harish Chandra Meena (@HC_meenaMP) February 22, 2026















































