BREAKING NEWS

പേരു പറഞ്ഞപ്പോൾ മുസ്ലിമാണെന്ന് മനസിലായി…കയ്യിൽ കൊടുത്ത ബ്ലാങ്കറ്റ് തിരികെ വാങ്ങി മുൻ ബിജെപി എംപി, പ്രധാനമന്ത്രിയെ അപമാനിക്കുന്നവർക്ക് ബ്ലാങ്കറ്റിനുള്ള അവകാശമില്ലെന്ന് ന്യായീകരണം!! ബിജെപി നേതാവ് സുഖ്ബീർ സിം​ഗിനെതിരെ കോൺ​ഗ്രസ് രം​ഗത്ത്- video

· · 1 min read
Share: Copied!

ജയ്പൂർ: മുൻ ബിജെപി എംപി സുഖ്ബീർ സിം​ഗിനെതിരെ ​ഗുരുതര ആരോപണവുമായി രാജസ്ഥാൻ പ്രതിപക്ഷനേതാവ് തിക്കാറാം. സ്ത്രീക്കൾക്കായി ബ്ലാങ്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങിനിടെ ഒരു മുസ്‌ലിം സ്ത്രീയുടെ മതം ചോദിച്ച് കൊടുത്ത ബ്ലാങ്കറ്റ് തിരികെ വാങ്ങിയെന്നാണ് ആരോപണം. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലാണ് സംഭവം നടന്നത്.

ഇന്നലെ ഉച്ചയ്ക്കാണ് ബ്ലാങ്കറ്റ് വിതരണ ചടങ്ങ് നടന്നത്. മുൻ ബിജെപി എംപി സുഖ്ബീർ സിം​ഗ് നേരിട്ടാണ് ചടങ്ങിൽ പങ്കെടുത്തവർക്ക് ബ്ലാങ്കറ്റ് വിതരണം ചെയ്യുകയായിരുന്നു. എന്നാൽ ഇതിനിടെ ഒരു സ്ത്രീയോട് ബിജെപി നേതാവ് പേര് ചോദിക്കുകയും പിന്നീട് അവർ മുസ്‌ലിം ആണെന്ന് മനസിലാക്കി അവർക്ക് നൽകിയ ബ്ലാങ്കറ്റ് തിരികെ വാങ്ങുകയായിരുന്നു.

അതേസമയം സംഭവത്തിൻ്റെ വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ പ്രചരിച്ചതിന് പിന്നാലെയാണ് വിമർശനങ്ങൾ ഉയർന്നത്. മതം ചോദിച്ച് ഒരു സ്ത്രീയെ അധിക്ഷേപിച്ചെന്നും കടുത്ത വിവേചനമാണ് അവർ നേരിട്ടതെന്നും പ്രതിപക്ഷനേതാവ് തിക്കാറാം പ്രതികരിച്ചു. സത്രീയിൽ നിന്നും ബിജെപി നേതാവ് ബ്ലാങ്കറ്റ് തിരികെ വാങ്ങിയ നടപടി ​പ്രഷേധാർഹമാണെന്ന് കോൺ​ഗ്രസും വ്യക്തമാക്കി.

ഇതിനിടെ പ്രധാനമന്ത്രിയെ അപമാനിക്കുന്നവർക്ക് ബ്ലാങ്കറ്റിനുള്ള അവകാശമില്ലെന്ന് ഇയാൾ പറയുന്ന വീഡിയോ ദ‍‍ൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഫെബ്രുവരി 28ന് നടക്കാനിരിക്കുന്ന മോദിയുടെ അജ്മീർ സന്ദർശനത്തിന് ആളുകളെ ക്ഷണിക്കുന്നതിന് വേണ്ടിയാണ് സുഖ്ബീർ സിം​ഗ് എത്തിയത്.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026