തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന സൂചന നൽകി രാഹുൽ ഈശ്വർ. മധ്യകേരളത്തിൽ മത്സരിക്കാൻ താൽപര്യമുണ്ടോയെന്ന് ഒരു പ്രധാന രാഷ്ട്രീയ പാർട്ടി ചോദിച്ചതായും രാഹുൽ ഈശ്വർ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിലോ കൊട്ടാരക്കരയിലോ മത്സരിക്കാൻ താൽപര്യമുണ്ടോ എന്നാണ് ചോദിച്ചത്.
അതേസമയം വരുന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തു കോൺഗ്രസ് ജയിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും രാഹുൽ വെളിപ്പെടുത്തി. ഇതു തന്റെ മാത്രമല്ല സംസ്ഥാനത്തെ സാധാരണ മലയാളികളുടെ ആഗ്രഹമാണിതെന്നും കേരളത്തിനും അതാണ് നല്ലതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. മഹാത്മാഗാന്ധിയുടെ പാതയിൽ ഹിന്ദു മുസ്‌ലിം ക്രിസ്ത്യൻ ഐക്യമാണ് ലക്ഷ്യമെന്നും തന്റെ രാഷ്ട്രീയമാണ് വസ്ത്രധാരണത്തിലുള്ളതെന്നും രാഹുൽ ഈശ്വർ മനോരമ ന്യൂസിനോടു പറഞ്ഞു.
ഇതിനിടെ രാഹുൽ ഈശ്വർ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ആരോപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി വീണ്ടും പരാതി നൽകിയിട്ടുണ്ട്. ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം മേധാവി പൂങ്കുഴലിക്ക് നൽകിയ പരാതി തിരുവനന്തപുരം സിറ്റി സൈബർ പോലീസിന് കൈമാറിയിരിക്കുകയാണ്. ഇതേ തുടർന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിരിക്കുകയാണ് രാഹുൽ ഈശ്വർ. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
എനിക്കുമുണ്ടെടാ പെണ്‍മക്കള്‍… പോക്സോ കേസ് പ്രതിയായ 85 കാരന്റെ പല്ലടിച്ച് കൊഴിച്ച് സഹതടവുകാരന്‍
















































