മലപ്പുറം: എളങ്കൂറിലെ വിഷ്ണുജയുടെ ആത്മഹത്യയിൽ റിമാന്‍ഡിൽ കഴിയുന്ന ഭര്‍ത്താവ് പ്രബിനെതിരെ ആരോഗ്യവകുപ്പിന്‍റെ നടപടി. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ പ്രബിനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു. വിഷ്ണുജയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് പ്രബിനെതിരെ ചുമത്തിയിരിക്കുന്നത്. സൗന്ദര്യം കുറഞ്ഞുവെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുവെന്നും പറഞ്ഞ് വിഷ്ണുജയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പ്രബിനെതിരായ പരാതി.
പ്രബിന്റെ പേലേപ്പുറത്ത് വീട്ടിലെ കിടപ്പുമുറിയിലെ ജനലിലാണ് വിഷ്ണുജ തൂങ്ങിമരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി പ്രബിന്റെയും വിഷ്ണുജയുടെയും ഫോണുകൾ പൊലീസിന്റെ സൈബർ വിഭാഗത്തിനു കൈമാറിയിട്ടുണ്ട്. ഫോണിലെ ചില ശബ്ദ സന്ദേശങ്ങളും ഫോട്ടോകളും പൊലീസ് പരിശോധിച്ചു വരികയാണ്. ഭർതൃവീട്ടിൽ വിഷ്ണുജ കടുത്ത പീഡനം നേരിട്ടിരുന്നതായി സുഹൃത്തിന്റെ വെളിപ്പെടുത്തലുമുണ്ടായിരുന്നു. വിവരം ആരോഗ്യ വകുപ്പിനെ പൊലീസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ നടപടി.
Malappuram Vishnja Suicide case: Dowry harassment led to the tragic suicide of Vishnuja in Elangoor. Prabhin, her husband and a staff nurse, has been suspended and faces charges of abetment to suicide after a police investigation.
Kerala Health Department Suicide Police Kerala News Malappuram News