ഇസ്ലാമാബാദ്: റാവൽപിണ്ടിയിലെ ചഹാൻ അണക്കെട്ടിന് സമീപം തത്സമയ സംപ്രേക്ഷണം നടത്തുന്നതിനിടെ വെള്ളപ്പൊക്കത്തിൽപ്പെട്ട് മാധ്യമപ്രവർത്തകനെ കാണാതായതായി റിപ്പോർട്ട്. പാക് മാധ്യമപ്രവർത്തകൻ കഴുത്തറ്റം വെള്ളത്തിൽ നിന്നുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അലി മൂസ റാസ എന്ന മാധ്യമ പ്രവർത്തകനാണ് ഇയാളെന്നാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഒരു സുരക്ഷയുമില്ലാതെയാണ് ഇയാൾ വെള്ളത്തലിറങ്ങി നിന്ന് റിപ്പോർട്ട് ചെയ്തത്.
മൈക്കും അലിയുടെ തലയും മാത്രമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇതിനിടെ വെള്ളത്തിന്‍റെ ശക്തി കൂടികയും അലി മൂസയുടെ ബാലന്‍സ് തെറ്റി ഒഴുക്കില്‍പ്പെടുകയുമായിരുന്നു. പാകിസ്താനിൽ കനത്ത മഴ തുടരുകയാണ്. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. വൈദ്യുതി, വെള്ളം തുടങ്ങിയ അവശ്യ സേവനങ്ങളും തടസ്സപ്പെട്ടു.
https://x.com/AlArabiya_Eng/status/1945829229121122738?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwter5E1945829229121122738%7Ctwgr%5E09df42706acb8729aa8ae3d4bb3988fc59e4ed3b%7Ctwcon%https://x.com/AlArabiya_Eng/status/1945829229121122738?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1945829229121122738%7Ctwgr%5E09df42706acb8729aa8ae3d4bb3988fc59e4ed3b%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Ftopnews%2Finternational%2F2025%2F07%2F19%2Fjournalist-swept-away-while-reporting-on-deadly-pakistan-floodsEs1_&ref_url=https%3A%2F%2Fwww.reporterlive.com%2Ftopnews%2Finternational%2F2025%2F07%2F19%2Fjouralist-swept-away-while-reporting-on-deadly-pakistan-floodshttps://x.com/AlArabiya_Eng/status/1945829229121122738?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1945829229121122738%7Ctwgr%5E09df42706acb8729aa8ae3d4bb3988fc59e4ed3b%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Ftopnews%2Finternational%2F2025%2F07%2F19%2Fjournalist-swept-away-while-reporting-on-deadly-pakistan-flood