ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ നൽകിയ തിരിച്ചടിയുടെ ഓർമയിൽ, ഡൽഹി ബ്ലാസ്റ്റിന് പിന്നാലെ ഏതുനിമിഷവും ഒരു തിരിച്ചടിക്ക് തയാറായി നിൽക്കാൻ സൈന്യത്തിന് പാക്കിസ്ഥാന്റെ നിർദേശം. ഇന്നലെ ന്യൂഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് പുറത്ത് സ്ഫോടനും നടന്ന പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ സുരക്ഷാ ജാഗ്രത അഭൂതപൂർവമായ നിലയിലേക്ക് ഉയർത്തിയതായി റിപ്പോർട്ട്. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അല്ലെങ്കിൽ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇൻറലിജൻസ് മുന്നറിയിപ്പുകളെ തുടർന്ന് രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി സിഎൻഎൻ-ന്യൂസ്18 റിപ്പോർട്ട് ചെയ്തു.
അതുപോലെ നിലവിലെ സാഹചര്യം അസ്ഥിരമായി തുടരുന്നതിനാൽ കരസേന, നാവികസേന, വ്യോമസേന എന്നിവയുൾപ്പെടെയുള്ള പാക്കിസ്ഥാൻ സായുധ സേനയെ അതീവ ജാഗ്രതയിൽ നിർത്തിയിരിക്കുകയാണ് പുറത്തുവരുന്ന റിപ്പോർട്ട്. കൂടാതെ സംഭവവികാസങ്ങൾ അപ്പപ്പോൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യങ്ങളെയും നേരിടാൻ തയാറെടുക്കാനും പാകിസ്ഥാൻറെ സെൻട്രൽ കമാൻഡ് എല്ലാ സൈനിക വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കുന്നതിനൊപ്പം, പാക്കിസ്ഥാൻ വ്യോമസേനയോട് മുൻനിര താവളങ്ങളിൽ നിന്നുള്ള ജെറ്റുകൾ ഉടനടി പറന്നുയരാൻ തയാറാക്കി നിർത്താനും ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം സമീപകാല ഭീകര ഗൂഢാലോചന കണക്കിലെടുക്കുമ്പോഴും പുൽവാമ ആക്രമണത്തിന് ഇന്ത്യ നൽകിയ മറുപടിയും പാക്കിസ്ഥാന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അതിലാൽത്നനെ ഇന്ത്യയിൽ നിന്നുള്ള മുൻകൂർ പ്രഹരമോ മറ്റ് തരത്തിലുള്ള പ്രത്യാക്രമണമോ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് പാക്കിസ്ഥാൻ
തങ്ങളുടെ വ്യോമ ആസ്തികൾ സംരക്ഷിക്കുന്നതിനായി പാകിസ്ഥാൻ പ്രത്യേക മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും, സൈനിക ജെറ്റുകളും നിർണായക സ്ഥാപനങ്ങളും ഏത് ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ വ്യോമാതിർത്തി സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് പാകിസ്ഥാൻറെ എയർ ഡിഫൻസ് സിസ്റ്റങ്ങൾ ഇപ്പോൾ സജീവമാണ്.
കൂടാതെ നവംബർ 11 മുതൽ നവംബർ 12 വരെ നോട്ടീസ് ടു എയർമെൻ (NOTAM) പുറത്തിറക്കിയിട്ടുണ്ട്. സംഘർഷഭരിതമായ അതിർത്തി മേഖലയിൽ വർദ്ധിച്ച വിമാന ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും ഇത് സൂചിപ്പിക്കുന്നു. തീവ്രവാദ ഗൂഢാലോചനയുമായും വലിയ അളവിലുള്ള സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതുമായും ബന്ധിപ്പിക്കപ്പെടുന്ന ഡൽഹി സ്ഫോടനം ഇന്ത്യയെ അതീവ ജാഗ്രതയിലാക്കിയിട്ടുണ്ട്.














































