തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനു ഒരുക്കുന്ന “അഖണ്ഡ 2: താണ്ഡവം” ട്രെയ്‌ലർ പുറത്ത്. 2025 ഡിസംബർ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ “അഖണ്ഡ 2: താണ്ഡവം”, ഇവരുടെ മുൻ ചിത്രമായ ‘അഖണ്ഡ’യുടെ തുടർച്ച ആയാണ് അവതരിപ്പിക്കുന്നത്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. കർണാടകയിൽ വെച്ച് നടന്ന ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ, കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ ആണ് മുഖ്യാതിഥി ആയി പങ്കെടുത്തത്.
രണ്ട് വ്യത്യസ്ത ഗെറ്റപ്പിൽ, വ്യത്യസ്ത കഥാപാത്രങ്ങളായി ഉള്ള ബാലകൃഷ്ണയുടെ ഗംഭീര ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. ആക്ഷൻ, ഇമോഷൻ, സനാതന ഹിന്ദു ധർമ്മവുമായി ബന്ധപ്പെട്ട കഥാ സന്ദർഭങ്ങൾ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്. ദൈവിക ശക്തിയുള്ള കഥാപാത്രമായി, കരുത്തനായ അഘോരി സന്യാസി ആയാണ് ബാലകൃഷ്ണയുടെ ഒരു കഥാപാത്രം എത്തുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നു. അദ്ദേഹത്തിൻ്റെ ത്രസിപ്പിക്കുന്ന പഞ്ച് ഡയലോഗുകളും തമൻ്റെ പശ്ചാത്തല സംഗീതവുമാണ് ട്രെയ്‌ലർ ഗംഭീരമാക്കുന്ന മറ്റൊരു ഘടകം.
ചിത്രത്തിലെ രണ്ടു ഗാനങ്ങളും, അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ബ്ലാസ്റ്റിംഗ് റോർ വീഡിയോയും സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ആണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും ഉൾപ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിൻ്റെ ട്രെയ്‌ലറും ടീസറും ബ്ലാസ്റ്റിംഗ് റോർ വീഡിയോയും ഗാനങ്ങളും കാണിച്ചു തരുന്നത്.
സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
രചന, സംവിധാനം- ബോയപതി ശ്രീനു, നിർമ്മാതാക്കൾ- രാം അചന്ത, ഗോപി അചന്ത, ബാനർ- 14 റീൽസ് പ്ലസ്, അവതരണം- എം തേജസ്വിനി നന്ദമൂരി,
ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം- തമൻ എസ്, എഡിറ്റർ- തമ്മിരാജു, എക്സികുട്ടീവ് പ്രൊഡ്യൂസർ- കോട്ടി പരുചൂരി, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മൺ, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.
















































