ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെതിരേ സ്വന്തം രാജ്യത്ത് സാമൂഹികമാധ്യമങ്ങളിൽ ട്രോൾപൂരം. ഇന്ത്യയുടെ തിരിച്ചടിയെ നേരിടാകാത്ത ദുർബലനാണ് ഷെരീഫ് എന്നാണ് പാക് പൗരന്മാരുടെ വിമർശനം.”ഓരോ തുള്ളി പാക്കിസ്ഥാനി രക്തത്തിനും” പ്രതികാരം ചെയ്യുമെന്ന് ടെലിവിഷനിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ശരീരഭാഷയിൽ ആത്മവിശ്വാസക്കുറവും ദുർബലതയും എടുത്തുകാണിച്ചുവെന്നാണ് പരിഹാസം.
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക് പ്രധാനമന്ത്രി രാജ്യത്തെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്തിരുന്നു. പാക്കിസ്ഥാനി ചിന്തിയ ഓരോതുള്ളി ചോരയ്ക്കും പകരം ചോദിക്കുമെന്ന് അഭിസംബോധനയിൽ അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ആത്മവിശ്വാസമില്ലാത്ത, ദുർബലനെ പോലെയാണ് ഷെരീഫിനെ കണ്ടാൽ തോന്നുന്നതെന്നായിരുന്നു പല പാക് പൗരന്മാരും സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത്.
കൂടാതെ ഷെരീഫ് സംസാരിച്ചതിന്റെ വേഗതയെയും പലരും പരിഹസിച്ചു. ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ രാജ്യത്തിന് വേണ്ടത് ഗൗരവവും മന:ശക്തിയുമുള്ള ശക്തനായ പ്രധാനമന്ത്രിയെയാണെന്നും രാജ്യത്തിന് ഇമ്രാൻ ഖാനെ ആവശ്യമായ സമയമാണിതെന്നുമായിരുന്നു ചിലർ അഭിപ്രായപ്പെട്ടത്.
PM Shahbaz is looking under confidence and weak its not a good look. Just saying
— NOMAN SHAH (@nomanshaah) May 7, 2025
jitni shehbaz sharif ki bolne ki speed hai is hisab se tou jung khatam bhi ho jayegi aur iski speech khatam nhi hogi
— Fay (@ffayyv) May 7, 2025
jitni shehbaz sharif ki bolne ki speed hai is hisab se tou jung khatam bhi ho jayegi aur iski speech khatam nhi hogi
— Fay (@ffayyv) May 7, 2025