BREAKING NEWS

‘ഓരോ തുള്ളി പാക്കിസ്ഥാനി രക്തത്തിനും പ്രതികാരം ചെയ്യും’ യുദ്ധമുഖത്ത് പോർ വിളിക്കുമ്പോഴും പ്രധാനമന്ത്രിയുടെ ശരീര ഭാഷ ദുർബലന്റേത്, ഇന്ത്യയുടെ തിരിച്ചടിയെ നേരിടാകാത്ത നേതാവ്, രാജ്യത്തിന് ഇമ്രാൻ ഖാനെ ആവശ്യമായ സമയം- ഷഹബാസ് ഷരീഫിനെതിരേ സ്വന്തം രാജ്യത്ത് ട്രോൾ പൂരം

· · 1 min read
Share: Copied!

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെതിരേ സ്വന്തം രാജ്യത്ത് സാമൂഹികമാധ്യമങ്ങളിൽ ട്രോൾപൂരം. ഇന്ത്യയുടെ തിരിച്ചടിയെ നേരിടാകാത്ത ദുർബലനാണ് ഷെരീഫ് എന്നാണ് പാക് പൗരന്മാരുടെ വിമർശനം.”ഓരോ തുള്ളി പാക്കിസ്ഥാനി രക്തത്തിനും” പ്രതികാരം ചെയ്യുമെന്ന് ടെലിവിഷനിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ശരീരഭാഷയിൽ ആത്മവിശ്വാസക്കുറവും ദുർബലതയും എടുത്തുകാണിച്ചുവെന്നാണ് പരി​ഹാസം.

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക് പ്രധാനമന്ത്രി രാജ്യത്തെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്തിരുന്നു. പാക്കിസ്ഥാനി ചിന്തിയ ഓരോതുള്ളി ചോരയ്ക്കും പകരം ചോദിക്കുമെന്ന് അഭിസംബോധനയിൽ അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ആത്മവിശ്വാസമില്ലാത്ത, ദുർബലനെ പോലെയാണ് ഷെരീഫിനെ കണ്ടാൽ തോന്നുന്നതെന്നായിരുന്നു പല പാക് പൗരന്മാരും സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത്.

കൂടാതെ ഷെരീഫ് സംസാരിച്ചതിന്റെ വേഗതയെയും പലരും പരിഹസിച്ചു. ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ രാജ്യത്തിന് വേണ്ടത് ഗൗരവവും മന:ശക്തിയുമുള്ള ശക്തനായ പ്രധാനമന്ത്രിയെയാണെന്നും രാജ്യത്തിന് ഇമ്രാൻ ഖാനെ ആവശ്യമായ സമയമാണിതെന്നുമായിരുന്നു ചിലർ അഭിപ്രായപ്പെട്ടത്.

BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026
BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026