നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ റിലീസ് ഫെബ്രുവരി പന്ത്രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്നു.
പ്രശസ്ത നടൻ ദുൽഖർ സൽമാൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്..
ടൈറ്റിൽ, ഫസ്റ്റ് ലുക്ക് എന്നിവ നേരത്തേ മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവരുടെയും പ്രശസ്ത ഛായാഗ്രാഹകരായ ജോമോൻ.ടി. ജോൺ, ജിംഷിഖാലിദ്, സുജിത് വാസുദേവ്, ആനന്ദ്.സി. ചന്ദ്രൻ എന്നിവരുടെ
പേജുകളിലൂടെ പുറത്തുവിട്ടിരുന്നത് നവമാധ്യമങ്ങളിൽ വലിയ പ്രതികരണം നേടിയിരുന്നു.
മലയോര ജില്ലയായ ഇടുക്കിയുടെ മനോഹാരിതക്കൊപ്പം,ഹൊററും,കൗതുകവുമൊക്കെ കോർത്തിണക്കിയുള്ള അവതരണമാണ് ബൈജു എഴുപുന്ന ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.
പൂർണ്ണമായും,ഹൊറർ,ഹ്യൂമർ ഫാമിലി ഡ്രാമ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഒപ്പം ക്ളീൻ എൻ്റർടൈനറുമാണ് ഈ ചിത്രം.
മ്പാൻജോ പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കോ പ്രൊഡ്യൂസർ – റെജി ജോർജ് കൊന്നത്തറയിൽ ‘
അദ്ധ്വാനികളുമായ, സാധാരണക്കാർ താമസ്സിക്കുന്ന ഒരു കാർഷിക ഗ്രാമത്തിൽ ഒരു കൂടോത്രം ലഭിക്കുന്നതിലൂടെ യുണ്ടാകുന്ന പ്രശ്നങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ബൈജു എഴു പുന്നകേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഡിനോ പൗലോസ് ( തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം) ശ്രീനാഥ്കേത്തി ( ആനിമൽ, ലക്കി ഭാസ്ക്കർ ഫെയിം) സലിം കുമാർജോയ് മാത്യ സായ് കുമാർ, ശ്രീജിത്ത് രവി, സുധിക്കോപ്പ, ജോജി ജോൺ, കോട്ടയം രമേഷ്, സുനിൽ സുഗത,പ്രമോദ് വെളിയനാട്. സ്ഫടികം സണ്ണി, ബിനു തൃക്കാക്കര ഫുക്രു,ജോബിൻദാസ്, സിദ്ധാർത്ഥ് . പാലിയം ഷാജി, കെവിൻ, റേച്ചൽ ഡേവിഡ് ( ഇരുപത്തിഒന്നാം നൂറ്റാണ്ട് ഫെയിം) ദിയാ , ദിവ്യാ , അംബികാ ബിജു.അക്‌സബിജു,.
മനോഹരിജോയ്,. ഷൈനിസാറ.വീണാനായർ.അംബികാ നമ്പ്യാർ,.ചിത്രാ നായർ,. ലക്ഷ്മിശ്രീ., സിജി കെ. നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രചന – സന്തോഷ് ഇടുക്കി.
ഗാനങ്ങൾ – ബി.കെ. ഹരിനാരായണൻ’
സംഗീതം. ഗോപി സുന്ദർ’.
ഛായാഗ്രഹണം.. ജിസ് ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ,
എഡിറ്റിംഗ് – ഗ്രേ സൺ’
കലാസംവിധാനം. ഹംസ വള്ളിത്തോട്
കോസ്റ്റ്യൂം ഡിസൈൻ – റോസ് റെജിസ്.
മേക്കപ്പ് -ജയൻ പൂങ്കുളം’
സ്റ്റിൽസ്. നൗഷാദ് കണ്ണൂർ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -നിഖിൽ .കെ. തോമസ്.
അസോസ്സിയേറ്റ് ഡയറക്ടേർസ് – മിഥുൻ കൃഷ്ണ, വിവേക് വേലായുധൻ
ഫിനാൻസ് കൺട്രോളർ – ഷിബു സോൺ,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – സെന്തിൽ പൂജപ്പുര,
പ്രൊഡക്ഷൻ കൺട്രോളർ – ബിജു കടവൂർ’
വാഴൂർ ജോസ്.















































