കോന്നി(പത്തനംതിട്ട): കോന്നി പൂവൻപാറയിൽ ഭിന്നശേഷിക്കാരിയായ വിദ്യാർഥിനി വയലിൽ മരിച്ച നിലയിൽ . പൂവൻപാറ കോട്ട മുരുപ്പേൽ അജ്മിന(17)യെയാണ് പൂവൻപാറ പിഎംജി പള്ളിയ്ക്ക് സമീപത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോന്നി എലിയിറക്കൽ അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ അജ്മിന കോന്നി ചേരിമുക്കിലുള്ള വീട്ടിൽ അമ്മയുടെ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ അപ്പൂപ്പനും അമ്മൂമ്മയും ചികിത്സയ്ക്കായി ആശുപത്രിയിൽ പോയി. ആ സമയം പശുവിനെ തീറ്റാനായി അജ്മിനയും വീട്ടിൽ നിന്നും ഇറങ്ങി. ഉച്ചയ്ക്ക് ശേഷം അപ്പൂപ്പനും അമ്മൂമ്മയും വീട്ടിലെത്തിച്ചേർന്നെങ്കിലും അജ്മിന മടങ്ങിയെത്തിയില്ല. ഇതേ തുടർന്ന് അവർ പ്രദേശവാസികൾക്കൊപ്പം നടത്തിയ തിരച്ചിലിനിടയിലാണ് അജ്മിനയുടെ മൃതദേഹം കണ്ടെത്തിയത്. പത്തനാപുരം സ്വദേശികളായ ശിഹാബുദ്ദീൻ്റെയും ഷീനയുടെയും മകളാണ് മരിച്ച അജ്മിന.















































