ടെഹ്റാൻ: ഇറാൻ ഇസ്രയേലിലേക്കും തൊടുത്ത ഖൊറംഷഹർ-4 മിസൈൽ ഒന്നൊന്നര ഐറ്റമാണെന്നു പുറത്തുവരുന്ന റിപ്പോർട്ട്. ഇതിന് 2,000 കിലോമീറ്റർ ദൂരപരിധിയും. 1,500 കിലോയോളം സ്‌ഫോടനസാമഗ്രികൾ വഹിക്കാനുള്ള ശേഷിയുണ്ട്. മാത്രമല്ല ഇത് ഇറാന്റെ കൈവശമുള്ള ഏറ്റവും വലിയ മിസൈലുകളിൽ ഒന്നാണ് താനും.
1980-കളിൽ ഇറാൻ- ഇറാഖ് യുദ്ധം നടന്നപ്പോൾ കനത്ത പോരാട്ടത്തിന് വേദിയായ ഖൊറംഷഹർ നഗരത്തോടുള്ള ആദരസൂചകമായാണ് മിസൈലിന് ഈ പേരിട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2017-ലാണ് ഈ മിസൈൽ ഇറാൻ അവതരിപ്പിച്ചത്. പിന്നീട് 2019-ൽ ഇത് പരിഷ്‌കരിച്ചതായും റിപ്പോർട്ടുകളുണ്ട്. വടക്കൻ കൊറിയയിൽനിന്ന് മുൻപ് ഇറാൻ വാങ്ങിയ HS10/BM 25 മിസൈലിനെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ നിർമാണം. മാത്രമല്ല വർഷങ്ങളായി ഇറാൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മിസൈലുകളിൽ പ്രധാനപ്പെട്ടതാണ് ഖൊറംഷഹർ-4
ഖൊറംഷഹർ-4 ന്റെ മറ്റൊരു പ്രത്യേകത ഇതു ലക്ഷ്യ സ്ഥാനത്തെത്തിക്കഴിഞ്ഞ ഏഴുകിലോമീറ്റർ ഉയരത്തിൽവച്ച് പല ഭാഗങ്ങളായി ചിഹ്നിച്ചിതറും. അതായത് ഇറാനിൽനിന്ന് വിക്ഷേപിക്കപ്പെടുന്ന ഖൊറംഷഹർ-4 ഇസ്രയേലിന്റെ ആകാശത്തെത്തി, ഏതാണ്ട് ഏഴ് കിലോമീറ്റർ ഉയരത്തിൽവെച്ച് നിരവധി ഭാഗങ്ങളായി ചിതറും. ഇവ പിന്നീട് 16 കിലോമീറ്റർവരെ ചുറ്റളവിലേക്ക് പെട്ടെന്നു വ്യാപിക്കും. ഇവയിൽ ഓരോന്നിലും കിലോക്കണക്കിന് ഭാരമുള്ള സ്‌ഫോടകവസ്തുക്കൾ ഉണ്ടായിരിക്കും. അവ പലതായി ചിതറുന്നതിനാൽ ഇവയെ പ്രതിരോധിക്കുക പ്രയാസമാണ്. അയൺ ഡോം പ്രതിരോധത്തെ മറികടക്കാൻ ഇവയ്ക്ക് കഴിയുന്നതും ഇതുകൊണ്ടാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സിറിയയിലെ ചാവേറാക്രമണം: ക്രൈസ്‌തവ ദേവാലയത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി; 80 പേർക്ക് പരിക്കേറ്റു