BREAKING NEWS

ആദ്യത്തെ 7 റൗണ്ടുകൾ യുഡിഎഫ് അനുകൂല മേഖലകൾ.., പോസ്റ്റൽ വോട്ടുകൾക്ക് ശേഷം 14 ടേബിളുകളിലായി ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങും… ആദ്യ ഫലം എട്ടരയോടെ…

· · 1 min read
Share: Copied!

നിലമ്പൂർ: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന് പ്രഖ്യാപിക്കും. ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 8ന് വോട്ടെണ്ണിത്തുടങ്ങും. 8.30ന് ആദ്യ സൂചനകൾ ലഭിക്കും. പോസ്റ്റൽ, സർവീസ് വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകൾ എണ്ണും. ആദ്യത്തെ 7 റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്. results.eci.gov.in എന്ന വെബ്സൈറ്റിൽ രാവിലെ 8 മുതൽ ഫലസൂചനകൾ അറിയാം.

ജൂൺ 19ന് നടന്ന വോട്ടെടുപ്പിൽ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടുചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ) മുൻ എംഎൽഎ പി.വി. അൻവർ (സ്വതന്ത്രൻ) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പത്തു സ്ഥാനാർഥികളിലെ പ്രമുഖർ.

ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ചലനങ്ങൾ സംസ്ഥാനത്തെ പ്രധാന മുന്നണികളുടെ രാഷ്ട്രീയഭാവിയുടെ ചൂണ്ടുപലകയാകുമെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഈ ഉപതിരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്.

യുഡിഎഫ് സ്ഥാനാർഥി ജയിച്ചാൽ പി.വി.അൻവറിന്റെ സമ്മർദ്ദതന്ത്രങ്ങൾക്ക് വിധേയനാകാതെ സ്ഥാനാർഥിനിർണയം മുതൽ പ്രചാരണത്തിലൂടനീളം വ്യക്തമായ നിലപാടുകളോടെ മുന്നോട്ടുപോയ വി.ഡി.സതീശന് കോൺഗ്രസിലും കേരള രാഷ്ട്രീയത്തിലും അത് മുൻതൂക്കം പകരും. മറിച്ചായാൽ സംഘടനയ്ക്കുളളിലെ അപസ്വരങ്ങളാകും സതീശനെ കാത്തിരിക്കുന്നത്.

എൽഡിഎഫ് സ്ഥാനാർഥി ജയിച്ചാൽ അത് സംസ്ഥാന സർക്കാരിന്റെ തുടർഭരണം ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്ക് ഊർജമാകും. ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ ആർഎസ്എസ് ബന്ധം ചർച്ചയാക്കിയതിന്റെ കുറ്റപത്രമാകും എൽഡിഎഫ് പരാജയപ്പെട്ടാൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പ്രധാനമായും നേരിടേണ്ടി വരിക. തിരഞ്ഞെടുപ്പ് ഫലം വിജയം ഉറപ്പെന്ന നിലപാടുമായി നിലയുറപ്പിച്ച പി.വി. അൻവറിനും ഏറെ നിർണായകമാണ്. അൻവർ പിടിച്ചെടുക്കുന്ന ഓരോ വോട്ടും ഇരുമുന്നണികളുടെയും നെഞ്ചിടിപ്പാകും.

ജൂൺ 25 മുതൽ മൂന്നുദിവസങ്ങളിലായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങൾ ചേരുന്നുണ്ട്. 24 ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും വിളിച്ചിട്ടുണ്ട്. 27 ന് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗവും ചേരും. ഉപതിരഞ്ഞെടുപ്പിന് പിന്നാലെ ചേരുന്ന ഈ നേതൃയോഗങ്ങളിൽ നിലമ്പൂർ ഫലം പ്രധാന ചർച്ചയാകുമെന്നത് ഉറപ്പാണ്.

ഖൊറംഷഹർ-4 വല്യപുള്ളിയാട്ടോ… തൊടുത്തുവിട്ടാൽ പ്രതിരോധിക്കാനാവില്ല!! ലക്ഷ്യസ്ഥാനത്തെത്തിയാൽ ഏഴ് കി.മീ. ഉയരത്തിൽ വച്ച് പലഭാ​ഗങ്ങളായി ചിതറും, ഓരോ ഭാ​ഗത്തും കിലോക്കണക്കിനു ഭാരമുള്ള സ്ഫോടക വസ്തുക്കൾ

രക്തത്തിൽ കുതിർന്ന മുഷ്ടിയുമായി തീജ്വാലകൾക്ക് നടുവിലൂടെ പ്രതിഷേധക്കാരെ നേരിടുന്ന ജനനായകൻ… സ്വാഗും സ്റ്റൈലും ഒന്നും വേറെ ലെവൽ, പിറന്നാൾ ദിനത്തിൽ വിജയുടെ ‘ജനനായകൻ’ ടീസർ തരംഗമാകുന്നു

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026