അസം: ഗുവാഹത്തിയിലെ ഒരു പ്രാദേശിക വാർത്താ പോർട്ടലിൽ അവതാരകയായി ജോലി ചെയ്തിരുന്ന ഒരു യുവ പത്രപ്രവർത്തകയെ തിങ്കളാഴ്ച രാവിലെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ഡിസംബർ 5 ന് ആണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. റിതു മോണി എന്ന മാധ്യമപ്രവർത്തകയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ ജോലിക്കെത്തിയ റിതു നൈറ്റ് ഷിഫ്റ്റിന് ശേഷം തിരികെ വീട്ടിലേക്ക് പോയിട്ടില്ലെന്നാണ് വിവരം. രാവിലെ ജോലിക്കെത്തിയ സഹപ്രവർത്തകരാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
എല്ലാവരുടെയും നന്മയ്ക്കാണ്. ക്ഷമിക്കണം” എന്നെഴുതിയ ഒരു കുറിപ്പ് പോലീസ് സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.
നിലവിലെ ജോലിസ്ഥലത്ത് ചേരുന്നതിന് മുമ്പ് റിതുമോണി മറ്റ് ഡിജിറ്റൽ മീഡിയ സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.
ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാകാമെന്നാണ് കുടുംബം പറയുന്നത്. പോലീസ് കേസ് രജിസ്റ്റർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

















































