BREAKING NEWS

അരക്കോടി വിലവരുന്ന വൻ രാസലഹരി വേട്ട; ഒളിപ്പിച്ചത് വാട്ടർ ഹീറ്ററിൽ; കോഴിക്കോട് രണ്ട് യുവാക്കൾ പിടിയിൽ

· · 1 min read
Share: Copied!

കോഴിക്കോട് ∙ അരക്കോടി രൂപയിലേറെ വിലവരുന്ന മാരക രാസലഹരിയുമായി കോഴിക്കോട് നഗരത്തിൽ രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. 250 ഗ്രാം എംഡിഎംഎ, 44 ഗ്രാമിൽ ഏറെ എക്സ്റ്റസി ഗുളികകൾ, 1.5 ഗ്രാം തൂക്കം വരുന്ന 99 എൽഎസ്ഡി സ്റ്റാംപുകൾ തുടങ്ങിയവയാണ് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് കുണ്ടുങ്ങൽ എംസി ഹൗസിൽ മുഹമ്മദ് സഹദ്(27), കോഴിക്കോട് തിരുവണ്ണൂർ നടയിൽ ഇർഫാൻസ് ഹൗസിൽ മുഹമ്മദ് ഇർഫാൻ(29) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കോഴിക്കോട് സിറ്റി ഡിസിപി അരുൺ കെ. പവിത്രന്റെ  കീഴിൽ നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ എ.ജെ.ജോർജ് നേതൃത്വം നൽകിയ ഡാൻസാഫ് സംഘവും കോഴിക്കോട് കസബ എസ്ഐ സനീഷിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്നുള്ള ടൂറിസ്റ്റ് ബസുകൾ, റെയിൽവേ സ്റ്റേഷനുകൾ, കെഎസ്ആർടിസി പ്രൈവറ്റ് ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടി മുറുക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ബെംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസ്സിൽ എത്തിയ രണ്ടു പേരിൽനിന്നു ലഹരിമരുന്നുകൾ കണ്ടെത്തിയത്.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026