ഇടുക്കി: ചിന്നക്കനാല്‍ ചൂണ്ടലില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമി ആണ് മരിച്ചത്. ചക്കക്കൊമ്പന്‍ കാട്ടാനയാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. ഏലത്തോട്ടത്തില്‍ വച്ചായിരുന്നു ജോസഫിനെ കാട്ടാന ആക്രമിച്ചത്. ആനക്കൂട്ടത്തില്‍ 14ഓളം ആനകളുണ്ടായിരുന്നു. ആനക്കൂട്ടം സ്ഥലത്ത് തന്നെ തുടരുന്നതിനാല്‍ മൃതദേഹം പുറത്തെടുക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.