ഗുവാഹത്തി: ആരാധകർ ആകാക്ഷയോടെ കാത്തിരുന്ന ചെന്നൈ സൂപ്പർ കിങ്സ്– രാജസ്ഥാൻ റോയൽസ് മത്സരത്തിൽ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ കളത്തിലിറങ്ങിയ സഞ്ജു സാംസണിന്റെ തുടക്കം പാളി. ആറു റൺസെടുത്ത് പുറത്ത്. ഏഴ് ബോളിൽ ഒരു ഫോറടക്കം ആറുറൺസെടുത്ത സഞ്ജുവിനെ നാന്ദ്രെ ബർഗർ പുറത്താക്കുകയായിരുന്നു. ചെന്നൈയ്ക്ക് മൂന്നോവറിൽ മൂന്നു വിക്കറ്റുകൾ നഷ്ടമായി. ചെന്നെെയ്ക്കു ആദ്യം നഷ്ടമായത് ക്യാപ്റ്റൻ
ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നെെയ്ക്ക് ആദ്യം നഷ്ടമായത് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിന്റെ വിക്കറ്റായിരുന്നു. 11 ബോളിൽ 6 റൺസെടുത്ത ഗെയ്ക്‌വാദിനെ ആർച്ചർ പുറത്താക്കുകയായിരുന്നു. പിന്നാലെ രഞ്ജുവും റൺസൊന്നുമെടുക്കാതെ ആയുഷ് മാത്രെയും പുറത്തായി. ബർഗറിനുതന്നെയാണ് ആയുഷിന്റേയും വിക്കറ്റ്.
അതേസമയം ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടർന്ന് അഞ്ച് മിനിറ്റ് വൈകിയാണ് ടോസ് ഇട്ടത്. ചെന്നൈ ജഴ്സിയിൽ സഞ്ജുവിന്റെയും രാജസ്ഥാൻ ജഴ്സിയിൽ രവീന്ദ്ര ജഡേജയുടെയും അരങ്ങേറ്റ മത്സരമാണ് ഇന്ന്. വൻതുകയ്ക്ക് ടീമിലെത്തിച്ച ആഭ്യന്തര താരമായ കാർത്തിക് ശർമയും ചെന്നൈ ഇലവനിലുണ്ട്. മാത്യു ഷോർട്ട്, ജാമി ഓവർട്ടൺ, നൂർ അഹമ്മദ്, മാറ്റ് ഹെൻറി എന്നിവരാണ് ചെന്നൈയുടെ വിദേശതാരങ്ങൾ.
പ്ലേയിങ് ഇലവൻ
ചെന്നൈ: സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), ഋതുരാജ് ഗെയ്ക്‌വാദ് (ക്യാപ്റ്റൻ), ആയുഷ് മാത്രെ, മാത്യു ഷോർട്ട്, ശിവം ദുബെ, കാർത്തിക് ശർമ, ജാമി ഓവർട്ടൺ, നൂർ അഹമ്മദ്, മാറ്റ് ഹെൻറി, അൻഷുൽ കാംബോജ്, ഖലീൽ അഹമ്മദ്
രാജസ്ഥാൻ: യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി, റിയാൻ പരാഗ്(ക്യാപ്റ്റൻ), ധ്രുവ് ജൂറേൽ(വിക്കറ്റ് കീപ്പർ), ഷിമ്രോൺ ഹെറ്റ്‌മെയർ, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, സന്ദീപ് ശർമ, രവി ബിഷ്‌ണോയ്, ബ്രിജേഷ് ശർമ

















































