BREAKING NEWS

മഞ്ഞ ജേഴ്സിയിൽ ചേട്ടന്റെ തുടക്കം പാളി, ആറ് റൺസെടുത്ത് സഞ്ജു പുറത്ത്!! ചെന്നൈ പതറുന്നു… നാലോവറിൽ 30 റൺസെടുക്കുന്നതിനിടെ നഷ്‌ടമായത് മൂന്ന് വിക്കറ്റുകൾ

· · 1 min read
Share: Copied!

ഗുവാഹത്തി: ആരാധകർ ആകാക്ഷയോടെ കാത്തിരുന്ന ചെന്നൈ സൂപ്പർ കിങ്സ്– രാജസ്ഥാൻ റോയൽസ് മത്സരത്തിൽ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ കളത്തിലിറങ്ങിയ സ‍ഞ്ജു സാംസണിന്റെ തുടക്കം പാളി. ആറു റൺസെടുത്ത് പുറത്ത്. ഏഴ് ബോളിൽ ഒരു ഫോറടക്കം ആറുറൺസെടുത്ത സ‍ഞ്ജുവിനെ നാന്ദ്രെ ബർഗർ പുറത്താക്കുകയായിരുന്നു. ചെന്നൈയ്ക്ക് മൂന്നോവറിൽ മൂന്നു വിക്കറ്റുകൾ നഷ്ടമായി. ചെന്നെെയ്ക്കു ആദ്യം നഷ്ടമായത് ക്യാപ്റ്റൻ

ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നെെയ്ക്ക് ആദ്യം നഷ്ടമായത് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിന്റെ വിക്കറ്റായിരുന്നു. 11 ബോളിൽ 6 റൺസെടുത്ത ഗെയ്ക്‌വാദിനെ ആർച്ചർ പുറത്താക്കുകയായിരുന്നു. പിന്നാലെ രഞ്ജുവും റൺസൊന്നുമെടുക്കാതെ ആയുഷ് മാത്രെയും പുറത്തായി. ബർ​ഗറിനുതന്നെയാണ് ആയുഷിന്റേയും വിക്കറ്റ്.

അതേസമയം ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടർന്ന് അഞ്ച് മിനിറ്റ് വൈകിയാണ് ടോസ് ഇട്ടത്. ചെന്നൈ ജഴ്സിയിൽ സഞ്ജുവിന്റെയും രാജസ്ഥാൻ ജഴ്സിയിൽ രവീന്ദ്ര ജഡേജയുടെയും അരങ്ങേറ്റ മത്സരമാണ് ഇന്ന്. വൻതുകയ്ക്ക് ടീമിലെത്തിച്ച ആഭ്യന്തര താരമായ കാർത്തിക് ശർമയും ചെന്നൈ ഇലവനിലുണ്ട്. മാത്യു ഷോർട്ട്, ജാമി ഓവർട്ടൺ, നൂർ അഹമ്മദ്, മാറ്റ് ഹെൻറി എന്നിവരാണ് ചെന്നൈയുടെ വിദേശതാരങ്ങൾ.

പ്ലേയിങ് ഇലവൻ

ചെന്നൈ: സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), ഋതുരാജ് ഗെയ്ക്‌വാദ് (ക്യാപ്റ്റൻ), ആയുഷ് മാത്രെ, മാത്യു ഷോർട്ട്, ശിവം ദുബെ, കാർത്തിക് ശർമ, ജാമി ഓവർട്ടൺ, നൂർ അഹമ്മദ്, മാറ്റ് ഹെൻറി, അൻഷുൽ കാംബോജ്, ഖലീൽ അഹമ്മദ്

രാജസ്ഥാൻ: യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി, റിയാൻ പരാഗ്(ക്യാപ്റ്റൻ), ധ്രുവ് ജൂറേൽ(വിക്കറ്റ് കീപ്പർ), ഷിമ്രോൺ ഹെറ്റ്‌മെയർ, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, സന്ദീപ് ശർമ, രവി ബിഷ്‌ണോയ്, ബ്രിജേഷ് ശർമ

BREAKING NEWS
'മനഃപൂർവം ചെയ്തതാണ്, ആരെയും കൊല്ലാനല്ല, ഷോപ്പ് നശിപ്പിക്കാൻ'; കോഴിക്കോട് ഹ്യൂണ്ടായി ഷോറൂമിലേക്ക് അതിവേ​ഗത്തിൽ കാർ ഇടിച്ചു കയറ്റി; ഒഴിവായത് വൻ ദുരന്തം; ജീവനക്കാരെ ആക്രമിച്ചു; ഇടിപ്പിച്ച വാഹനത്തിൽ നാലുപേർ; മൂന്നുപേർ ഓടി രക്ഷപ്പെട്ടു; ഒരാൾ പിടിയിൽ
18 Nov 2026
BREAKING NEWS
ആശുപത്രിക്കെതിരെ വ്യാജവാർത്ത; പിൻവലിക്കാൻ 10 ലക്ഷം വാങ്ങി, ദൃശ്യങ്ങളും ശബ്ദരേഖയും പുറത്ത്; തിരുവനന്തപുരം ഡിസിസി അം​ഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ; പിന്നാലെ നെഞ്ചുവേദന, അഭിനയമെന്ന് പോലീസ്
18 Nov 2026
BREAKING NEWS
അതിർത്തിയിൽ പട്രോളിങ്ങിനിടെ വഴിതെറ്റി ബംഗ്ലാദേശിലെത്തി; ഇന്ത്യൻ ജവാനെ കസ്റ്റഡിയിലെടുത്ത് ബി.ജി.ബി; കൈമാറാൻ ‘ഫ്ലാഗ് മീറ്റിങ്’
18 Nov 2026
BREAKING NEWS
‘പപ്പയുടെ മടിയിലിരിക്കുന്ന മമ്മ’; രാജീവ്–സോണിയ ബന്ധത്തെക്കുറിച്ചുള്ള പരാമർശത്തിൽ രാഹുലിനെ ട്രോളി ബിജെപി, ശിവ–പാർവതി ചിത്രം പങ്കുവെച്ച് മറുപടി നൽകി രാഹുൽ; ’മനുഷ്യരെ ദൈവങ്ങളോട് ഉപമിക്കുന്നത് അഹങ്കാരം’: വിമർശിച്ച് അസം മുഖ്യമന്ത്രി
18 Nov 2026