ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യയിൽനിന്നുള്ള ആദ്യഘട്ട മെഡിക്കൽ സഹായം ഇറാനിലെത്തി. ബുധനാഴ്ചാണ് ഇന്ത്യയിൽനിന്നുള്ള മരുന്നുകളും മറ്റും അടങ്ങിയ മെഡിക്കൽ സാധനങ്ങൾ ഇറാനിലെത്തിയതെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.
ഇന്ത്യയിൽനിന്നുള്ള സഹായം ഇറാനിയൻ റെഡ് ക്രെസന്റ് സൊസൈറ്റിയിൽ എത്തിയതായി ഇന്ത്യയിലെ ഇറാൻ എംബസിയും അറിയിച്ചു. സഹായമെത്തിച്ചതിന് ഇന്ത്യയിലെ ജനങ്ങളോട് ഇറാൻ എംബസി നന്ദിയും അറിയിച്ചു. ഇറാനിലെത്തിയ മെഡിക്കൽ സാമഗ്രികളുടെ ചിത്രങ്ങളും ഇറാൻ എംബസി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.
ഫെബ്രുവരി 28 മുതൽ ആരംഭിച്ച യുഎസ്-ഇസ്രയേൽ സൈനികനീക്കത്തിന് പിന്നാലെയാണ് ഇറാനിലെ ആരോഗ്യമേഖലയും വൻ പ്രതിസന്ധി നേരിട്ടുതുടങ്ങിയത്. യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ 1300-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. 7000-ലധികം പേർക്ക് പരിക്കേറ്റു. രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങൾക്ക് നേരേയും ആക്രമണമുണ്ടായി. ഇറാനിലെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ലോകാരോഗ്യസംഘടനയും അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. അതിനിടെ, ഇറാനിലെ പ്രാഥമിക ആരോഗ്യ സംവിധാനങ്ങൾ നിലവിൽ ഇത്തരം വെല്ലുവിളികൾ നേരിടാൻ സജ്ജമാണെന്നാണ് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ഹനാൻ ബാൽക്കി പറയുന്നത്.
Embassy of the Islamic Republic of Iran in India says, "The first shipment of medical aid from the esteemed people of India has been delivered to the Iranian Red Crescent Society. We sincerely thank the kind people of India."
(Video source: Embassy of the Islamic Republic of… pic.twitter.com/6LobbWCdmY
— ANI (@ANI) March 18, 2026















































