പേശികളുടെ വളര്‍ച്ചയ്ക്കും ശരീരത്തിന് വേണ്ട ഊര്‍ജ്ജത്തിനും ആവശ്യമായ ഒന്നാണ് പ്രോട്ടീന്‍. ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീനുകള്‍ ഇല്ലെങ്കില്‍ പേശി വേദന, പേശികള്‍ ദുര്‍ബലമാവുക, സന്ധിവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കാം. പ്രോട്ടീന്‍ ഇല്ലെങ്കില്‍ മസില്‍ കുറവിലേക്ക് ശരീരം പോവുകയും ചെയ്യും. ശരീരത്തില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ രോഗ പ്രതിരോധശേഷി ദുര്‍ബലമാകാനും സാധ്യതയുണ്ട്.
പ്രോട്ടീന്‍ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയാനും മധുരത്തോടും ജങ്ക് ഭക്ഷണങ്ങളോടും ആസക്തി കൂടാനും കാരണമാകും. പ്രോട്ടീന്‍ കുറയുമ്പോള്‍ അത് നഖത്തിന്റെ ആരോഗ്യത്തെയും മോശമായി ബാധിക്കുകയും നഖം പൊട്ടാന്‍ കാരണമാവുകയും ചെയ്യും. പ്രോട്ടീനിന്റെ കുറവു മൂലം തലമുടി കൊഴിച്ചിലും ഉണ്ടാകാം. പ്രോട്ടീന്‍ കുറയുമ്പോള്‍ ചര്‍മ്മം വരണ്ടതാകാനും ചര്‍മ്മത്തിന്റെ ദൃഢത നഷ്ടപ്പെടാനും കാരണമായേക്കാം.
മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും ചിലപ്പോള്‍ പ്രോട്ടീന്‍ കുറയുന്നതിന്റെ സൂചനയാകാം. ശരീരത്തില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ അമിത ക്ഷീണം അനുഭവപ്പെടാനും മാനസികാരോഗ്യം മോശമാകാനും സാധ്യതയുണ്ട്. മുട്ട, മത്സ്യം, ചിക്കന്‍, പാലും പാലുല്‍പ്പന്നങ്ങളും, നട്സ്, സീഡുകള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയില്‍ നിന്നും ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കും.