NEWS

ഡ്രൈവിങ് മികവ് പുലർത്തുന്നവർക്ക് മാത്രം ലൈസൻസ്, ആറ് മാസം കൊണ്ട് 31.60 ലക്ഷം രൂപ ലാഭം നേടാനായി: മന്ത്രി കെ.ബി ഗണേഷ് കുമാർ

· · 1 min read
Share: Copied!

തിരുവനന്തപുരം: ഡ്രൈവിങിന് മികവ് പുലർത്തുന്നവർക്ക് മാത്രം ലൈസൻസ് കൊടുക്കുക എന്നതാണ് കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകളുടെ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. കാട്ടാക്കടയിലെ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡ്രൈവിങ് സ്കൂളുകളിലൂടെ ആറ് മാസം കൊണ്ട് 31.60 ലക്ഷം രൂപ ലാഭം നേടാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു

ഐ.ബി. സതീഷ് എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യ ഹരിത കെഎസ്ആർടിസി ഡിപ്പോയായ കാട്ടാക്കട, മറ്റ് ഡിപ്പോകൾക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ പി. എസ്. പ്രമോജ് ശങ്കർ, പങ്കജകസ്തൂരി എംഡി
ജെ . ഹരീന്ദ്രൻ നായർ, കെ.എസ്.ആർ.ടി.സി വിജിലൻസ് ഇൻസ്പെക്ടർ ജി.എൽ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

BREAKING NEWS
'ആഹാ... ഇനി 17 കാരന്റെ ഫോട്ടോകൂടി മാത്രമേ വെക്കാനുള്ളല്ലോ... മറ്റെല്ലാ വിവരങ്ങളും ഉണ്ടല്ലോ'? പ്രായപൂർത്തിയാകാത്ത കുറ്റാരോപിതന്റെ വിവരങ്ങൾ പങ്കുവെക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് 101-ാം വകുപ്പ് പ്രകാരം രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റകരം- കോ‌ട‌തി!! പേരു വിവരങ്ങളും ഒഴിവാക്കി പുതിയ അപേക്ഷ നൽ...
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026
BREAKING NEWS
മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്
30 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി; ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പരാതി നൽകി; നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്
30 Oct 2026