മലപ്പുറം: തിരഞ്ഞെടുപ്പ് അനാവശ്യം എന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല. പ്രധാനപ്പെട്ട നേതാക്കൾ ഇനിയും ബിജെപിയിലേക്ക് എത്തും.
ശബരിമലയിൽ എം സ്വരാജ് എന്തു പറഞ്ഞു എന്ന് ആളുകൾക്കറിയാം. ആര്യാടൻ ഷൗക്കത്ത് അച്ഛൻറെ മകൻ മാത്രം. അങ്ങനെയാണ് കോൺഗ്രസിലേക്ക് വരുന്നത്. ഞങ്ങൾ തിരഞ്ഞെടുപ്പിൽ അധ്വാനിക്കും. ജയം തീരുമാനിക്കുന്നത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിലമ്പൂരിൽ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രഖ്യാപിച്ച അഡ്വ. മോഹൻ ജോര്‍ജ് ബിജെപി അംഗത്വം ഇന്നലെ സ്വീകരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് അംഗത്വം കൈമാറി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറി ഷൈജു ചെറിയാനും ചടങ്ങിൽ അംഗത്വം സ്വീകരിച്ചു.
മോഹൻ ജോർജ് വികസിത നിലമ്പൂരിന്റെ പടത്തലവനാകുമെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന് കേരളത്തെ നശിപ്പിച്ചുവെന്നും അഴിമതിയുടെ ചരിത്രം അവസാനിപ്പിക്കാൻ കേരളത്തിൽ മാറ്റം വേണമെന്നും എസ് സുരേഷ് പറഞ്ഞു.