BREAKING NEWS

കൂളർ ഉണ്ടാക്കിയ വിന!!! വരന്റെ ബന്ധുക്കൾ കൂളറിന് മുന്നിൽ ഇരുന്നു, വിവാഹ വേദിയിൽ കൂട്ടത്തല്ല് , കസേര എടുത്ത് പരസ്പരം അടിച്ച് വരന്റെയും വധുവിന്റെയും കുടുംബം

· · 1 min read
Share: Copied!

ലക്നൗ: കൂളറിന് മുന്നിൽ നിന്ന് മാറിയില്ല, വിവാഹ വീട്ടിൽ കൂട്ടത്തല്ല്. ഉത്തർ പ്രദേശിലെ ഝാൻസിയിൽ മെയ് 28 -നാണ് സംഭവം. ചടങ്ങുകളെല്ലാം പൂർത്തിയാക്കി ദമ്പതികൾ സ്റ്റേജിൽ ഇരിക്കുന്നു. നവദമ്പതികൾക്ക് ചൂടിൽ നിന്നും ആശ്വാസം പകരുന്നതിന് വേണ്ടി അവരുടെ സമീപത്തായി ഒരു കൂളറും വച്ചിരുന്നു.

എന്നാൽ, വരന്റെ ഭാഗത്തു നിന്നുള്ള ചിലർ കൂളറിന് മുന്നിൽ ഇരുന്നു. അതോടെ ദമ്പതികൾക്ക് തണുപ്പ് കിട്ടാതായി. പിന്നാലെ വധുവിന്റെ വീട്ടുകാർ അവരോട് അവിടെ നിന്നും മാറാൻ ആവശ്യപ്പെട്ടു. എന്നാൽ, വരന്റെ ഭാ​ഗത്ത് നിന്നുള്ളവർ അതിന് തയ്യാറായില്ല. ഇതോടെയാണ് വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടാക്കുകയായിരുന്നു. വീഡിയോയിൽ ആളുകൾ കസേരയും മറ്റുമെടുത്ത് പരസ്പരം തല്ലുന്നത് കാണാം. സ്ത്രീകളും പുരുഷന്മാരും എല്ലാം കയ്യാങ്കളിയിൽ പങ്കാളികളാണ്.

അതേസമയം നാട്ടുകാരിൽ ചിലരും ഇവർക്കൊപ്പം ചേർന്നതോടെ സം​ഗതി കൂടുതൽ വഷളായി എന്നും റിപ്പോർട്ടുകൾ പറയുന്നു.കയ്യാങ്കളി രൂക്ഷമായതോടെ അതിഥികളിൽ പലരും ഭക്ഷണം പോലും ഉപേക്ഷിച്ച് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നത്രെ. പൊലീസ് എത്തിയപ്പോഴേക്കും വഴക്ക് അവസാനിച്ചിരുന്നു. അതേസമയം, വധുവിന്റെ കുടുംബം അടുത്ത ദിവസം എസ്‌എസ്‌പിയുടെ ഓഫീസിൽ വീഡിയോ തെളിവായി സമർപ്പിച്ചുകൊണ്ട് ഔദ്യോഗികമായി പരാതി നൽകി.സംഭവത്തിൽ അന്വേഷണം നടക്കുകയാണ് എന്ന് സർക്കിൾ ഓഫീസർ രാംവീർ സിംഗ് പറഞ്ഞു.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026