അശ്വതി: കാര്യസാധ്യം, സാമ്പത്തിക ലാഭം, ദൂരയാത്ര, സഹോദരഗുണം, ബന്ധുജനങ്ങളുടെ പിന്തുണ എന്നിവയുണ്ടാകും.
ഭരണി: വാഗ് വിലാസം, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ക്ഷേത്രകാര്യങ്ങളിൽ താത്പര്യം.
കാർത്തിക: ആരോഗ്യക്കാര്യങ്ങളിൽ മാറ്റമുണ്ടാകും, വിചാരിച്ച കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും, ബന്ധുഗുണമുണ്ടാകും.
രോഹിണി: വാക്കുകൾ രൂക്ഷമാകാതിരിക്കാൻ ശ്രദ്ധിക്കണം, ജീവിതപങ്കാളിയുടെ നിർദേശങ്ങൾ സ്വീകാര്യമായി തോന്നും.
മകയിര്യം: സാമ്പത്തിക അച്ചടക്കം പാലിക്കണം, വാസഗൃഹം മോടിപിടിപ്പിക്കും, വിദേശയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂല തീരുമാനം.
തിരുവാതിര: അസമയത്തെ യാത്രകൾ ഒഴിവാക്കണം, ഗൃഹാന്തരീക്ഷം സുഖപ്രദമാകും, പുതിയ പദ്ധതികൾക്ക് തുടക്കമിടും.
പുണർതം: സാമ്പത്തിക ലാഭം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകും, വിദേശത്ത് നിന്ന് ഗുണാനുഭവം.
പൂയം: അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ, ഉന്നത വ്യക്തികളുമായി സൗഹൃദബന്ധം സ്ഥാപിക്കും, നാൽക്കാലികൾ മുഖേന നേട്ടം.
ആയില്യം: വിവിധ പദ്ധതികൾ ഏറ്റെടുക്കും, മാതാവിന്റെ ആരോഗ്യക്കാര്യത്തിൽ ആശങ്കയുണ്ടാകും, സന്താനഗുണം.
മകം: കൃത്യമാർന്ന പദ്ധതികൾ മുഖേന നേട്ടങ്ങൾ, മാതുലന്മാർ മുഖേന ഗുണാനുഭവം, സാമ്പത്തിക സ്രോതസ് വർധിക്കും.
പൂരം: കുടുംബസൗഖ്യം, ബന്ധുജനങ്ങളുടെ പിന്തുണ, ഏറ്റെടുത്ത കാര്യങ്ങൾ യഥാസമയം പൂർത്തീകരിക്കാൻ സാധിക്കും.
ഉത്രം: കാര്യങ്ങൾ നല്ലവണ്ണം പഠിച്ച് പ്രായോഗികമായി സമീപിക്കും, ഇലക്ട്രിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കും.
അത്തം: കലുഷിതമായ സാഹചര്യങ്ങളെ മറികടക്കാനാകും, സാമ്പത്തിക അസമത്വം, സന്താനങ്ങൾ മുഖേന നേട്ടങ്ങൾ.
ചിത്തിര: ആരോഗ്യക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധവേണം, സുഹൃത്തുക്കളുമായി ചേർന്ന് പുതിയ പദ്ധതികൾക്ക് തുടക്കമിടും.
ചോതി: കുടുംബാംഗങ്ങളുമായി ഒത്തുകൂടും, പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യും, ദൂരസ്ഥലങ്ങളിൽനിന്ന് നേട്ടങ്ങളുണ്ടാകും.
വിശാഖം: പ്രവർത്തനങ്ങളിൽ ആലസ്യം, സാമ്പത്തിക കാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ എന്നിവ അനുഭവപ്പെടാം, സഹോദരങ്ങളുടെ സഹായം ഉണ്ടാകും.
അനിഴം: ഉത്തരവാദിത്വങ്ങൾ വർധിക്കും, ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും, സാമ്പത്തികമായി അച്ചടക്കം പാലിക്കണം.
തൃക്കേട്ട: വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം, അന്യരെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കണം, ബന്ധുഗുണം.
മൂലം: കാര്യസാധ്യം, ധനപരമായി നേട്ടങ്ങൾ, ദൂരയാത്രകൾ, വ്യാപാര സ്ഥാപനം വിപുലീകരിക്കാൻ ശ്രമം നടത്തും.
പൂരാടം: തൊഴിൽപരമായി നേട്ടങ്ങളുണ്ടാകും, സമൂഹത്തിൽ അംഗീകാരവും പ്രശസ്തിയും ഉണ്ടാകും, സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും.
ഉത്രാടം: മാനസികമായി ഉന്മേഷം വർധിക്കും, കഫജന്യ രോഗങ്ങൾ അലട്ടും, ജീവിതപങ്കാളി നിമിത്തം നേട്ടങ്ങളുണ്ടാകും.
തിരുവോണം: പറഞ്ഞ വാക്ക് പാലിക്കാൻ സാധിക്കും, സാമ്പത്തിക ഉന്നമനം ഉണ്ടാകും, എതിരാളികളെ നിഷ്പ്രഭരാക്കും.
അവിട്ടം: കലാകാരന്മാർക്ക് ഗുണാനുഭവങ്ങൾ, വേദികളിൽ തിളങ്ങും, ബന്ധുബലം വർധിക്കും.
ചതയം: വിവാദവിഷയങ്ങളിൽനിന്ന് വിട്ടുനിൽക്കണം, ആരോഗ്യക്കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം, അലസതയുണ്ടാകും.
പുരുരുട്ടാതി: സാമ്പത്തികമായി നേട്ടങ്ങൾ, സന്താനങ്ങൾ മുഖേന വിഷമം, ജീവിതപങ്കാളിയുടെ വാക്കുകൾ അനുസരിക്കും.
ഉത്രട്ടാതി: മാനസിക സമ്മർദം, ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും, തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ടും.
രേവതി: സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, പുതിയ പദ്ധതികൾ ഏറ്റെടുക്കും, ഗൃഹാന്തരീക്ഷം സുഖപ്രദമാകും.
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305, 8075211288