28-09 മുതൽ 05 -10 വരെ
അശ്വതി: സാമ്പത്തിക ക്ലേശത്തിന് പരിഹാരമാകും, മുൻകോപശീലമുണ്ടാകും, എല്ലായിടത്തും വിജയമുണ്ടാകുമെങ്കിലും മനഃക്ലേശമുണ്ടാകുന്ന അനുഭവങ്ങളുണ്ടാകും.
ഭരണി: പൂർവകാല സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും, സന്താനങ്ങളുടെ നേട്ടത്തിൽ അഭിമാനമുണ്ടാകും, കാര്യനിർവഹണ ശേഷി വർധിക്കും.
കാർത്തിക: മാനസിക സമ്മർദം വർധിക്കും, വ്യാപാര രംഗങ്ങളിൽ നവീന മാർഗങ്ങൾ അവലംബിക്കും, ഭൂമി ഇടപാടുകളിൽ നേട്ടങ്ങളുണ്ടാകും.
രോഹിണി: ആരോഗ്യക്കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധവേണം, ദൂരയാത്രകൾ, തീർഥാടനങ്ങൾ എന്നിവയുണ്ടാകും.
മകയിര്യം: സാമ്പത്തിക സ്ഥിതിയിൽ മാറ്റങ്ങളുണ്ടാകും, വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി വേണ്ടി വരും, വാസഗൃഹത്തിന് അറ്റകുറ്റപ്പണി വേണ്ടി വരും.
തിരുവാതിര: വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കും, സാഹിത്യകാരന്മാർക്ക് രചനകളിൽ മികവു പ്രകടിപ്പിക്കാനാകും, സമൂഹത്തിൽ ആദരവ് ലഭിക്കും.
പുണർതം: സന്താനങ്ങളുടെ വിവാഹക്കാര്യങ്ങളിൽ അനുയോജ്യ ബന്ധങ്ങൾ വരും, സാമ്പത്തിക പ്രതിസന്ധികളെ മറികടക്കും.
പൂയം: ഏകപക്ഷീയമായ പ്രവർത്തനമെന്ന് ആരോപണം ഉയരും, എതിർശക്തികളെ തൃണവത്കരിക്കും, വിവിധങ്ങളായ പദ്ധതികളിൽനിന്നു നേട്ടങ്ങളുണ്ടാകും.
ആയില്യം: കാർഷിക മേഖലയിൽനിന്നു നേട്ടങ്ങളുണ്ടാകും, സഹോദരങ്ങളിൽനിന്നു ഗുണാനുഭവങ്ങളുണ്ടാകും, വാസഗൃഹം വിപുലീകരിക്കും.
മകം: വാക്കുകൾ തീഷ്ണമാകും, കടബാധ്യത വർധിക്കാതെ ശ്രദ്ധിക്കണം, പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളിൽ ജാഗ്രത പുലർത്തണം.
പൂരം: സാമ്പത്തിക സ്ഥിതി ഭദ്രമാകും, പ്രണയബന്ധങ്ങൾ വിവാഹങ്ങളിൽ കലാശിക്കും, ബന്ധുബലം വർധിക്കും.
ഉത്രം: വിശേഷപ്പെട്ട ദേവാലയങ്ങളിൽ കുടുംബസമേതം ദർശനം നടത്തും, മാനസിക സമ്മർദങ്ങളെ മറികടക്കും, സമൂഹത്തിൽ അംഗീകാരം ലഭിക്കും.
അത്തം: ഗൃഹനിർമാണവുമായി ബന്ധപ്പെട്ട് നാട്ടിലെത്തേണ്ടി വരും, സാങ്കേതിക കാര്യങ്ങളിൽ അറിവ് നേടും, സുഹൃത്തുക്കളുടെ സഹായം ഉണ്ടാകും.
ചിത്തിര: മുൻകോപം, എടുത്തുച്ചാട്ടം എന്നിവ ഒഴിവാക്കണം, വാഗ്വാദങ്ങളിൽനിന്ന് ഒഴിഞ്ഞുമാറണം, ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കണം.
ചോതി: ദൂരയാത്രകൾ, മാനസിക ക്ലേശം, സഹോദരങ്ങളെ സഹായിക്കും, സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ ശ്രമിക്കും.
വിശാഖം: നൂതന സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള പദ്ധതികളിൽ വിജയം കാണും, പിതൃസ്വത്തിൽനിന്നു നേട്ടങ്ങളുണ്ടാകും, യാത്രകൾ ഫലവത്താകും.
അനിഴം: ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും, ആത്മവിശ്വാസം കുറയും, കലാകാരന്മാർക്കു നേട്ടങ്ങളുണ്ടാകും, വിവാദവിഷയങ്ങളിൽനിന്നു വിട്ടുനിൽക്കണം.
തൃക്കേട്ട: സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധവേണം, ഭൂമി സംബന്ധമായ കച്ചവടങ്ങളിൽ നഷ്ടങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം, യാത്രകളിൽ ജാഗ്രത വേണം.
മൂലം: ഗൃഹാന്തരീക്ഷം സുഖപ്രദമാകും, ബന്ധുക്കളുടെ സഹായം ലഭിക്കും, വ്യാപാര കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധവേണം.
പൂരാടം: ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കും, സാമ്പത്തിക നേട്ടങ്ങളുണ്ടാകും, ഉറച്ചനിലപാടുകൾ അംഗീകാരത്തിന് അടിസ്ഥാനമാകും.
ഉത്രാടം: മാനസിക സംഘർഷമുണ്ടാകും, ആരോഗ്യക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധവേണ്ടതായി വരും, വിശ്രമം വേണ്ടി വരും, സാമ്പത്തിക നേട്ടമുണ്ടാകും.
തിരുവോണം: അപ്രതീക്ഷിതമായ നേട്ടങ്ങളുണ്ടാകും, സുഹൃത്തുക്കളുടെ സഹായം ലഭിക്കും, വിദേശ യാത്ര സംബന്ധിച്ച് അനുകൂല അറിയിപ്പുകൾ ലഭിക്കും.
അവിട്ടം: സഹോദരഗുണമുണ്ടാകും, ദൂരയാത്രകൾ നടത്തേണ്ടതായി വരും, തൊഴിൽമേഖലയിൽ നേട്ടങ്ങളുണ്ടാകും.
ചതയം: ആരോഗ്യക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധവേണം, പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളിൽ കരുതൽ വേണം, നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളിൽ മാറ്റങ്ങളുണ്ടാകും.
പുരുരുട്ടാതി: ഏറ്റെടുത്ത കാര്യങ്ങൾ യഥാസമയം പൂർത്തീകരിക്കാൻ ബുദ്ധിമുട്ടും, മുൻകോപം നിയന്ത്രിക്കണം, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും.
ഉത്രട്ടാതി: ദാമ്പത്യകാര്യങ്ങളിൽ അനുകൂലഫലങ്ങൾ, ബന്ധുഗുണം, സാമ്പത്തിക പ്രയാസങ്ങളെ മറികടക്കും.
രേവതി: കാർഷിക കാര്യങ്ങളിൽ നേട്ടങ്ങളുണ്ടാകും, ആരോഗ്യപ്രശ്‌നങ്ങളെ മറികടക്കും, ജീവിതപങ്കാളിക്ക് അഭിമാനർഹമായ നേട്ടങ്ങളുണ്ടാകും.
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305