BREAKING NEWS

ദുരന്തം ബാക്കി, ഒന്നും മിണ്ടാതെ നടൻ ചെന്നൈയ്ക്ക് പറന്നു!! കരൂർ ദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ ധനസഹായം, പരുക്കേറ്റവർക്ക് ഒരു ലക്ഷം!! ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, സ്റ്റാലിൻ ഇന്ന് കരൂരിൽ

· · 1 min read
Share: Copied!

ചെന്നൈ: കരൂരിനെ ദുരന്ത കടലാക്കിയ റാലിയിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. വിരമിച്ച ജഡ്ജി അരുണ ജഗദീഷൻ അധ്യക്ഷനായ കമ്മിഷനായിരിക്കും ദുരന്തത്തെ കുറിച്ച് അന്വേഷിക്കുക.

അതേസമയം ഇന്ന് പുലർച്ചെയോടെ സ്റ്റാലിൻ കരൂരിലെത്തും. വിമാനമാർഗം സേലത്തെത്തി അവിടെ നിന്നു കാർ മാർഗമാണ് കരൂരിലെത്തുക. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപയും പരുക്കേറ്റു ചികിത്സയിലുള്ളവർക്ക് ഒരു ലക്ഷം രൂപയും നൽകുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു. സംഭവത്തിൽ വിജയ്ക്ക് എതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് സിപിഎം തമിഴ്നാട് ഘടകം ആവശ്യപ്പെട്ടു. നടനെ അറസ്റ്റ് ചെയ്യണമെന്നാണ് കോൺഗ്രസിന്റെയും ഡിഎംകെയുടെയും ആവശ്യം.

ഇതിനിടെ സംഭവശേഷം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ വിജയ് സ്വകാര്യ വിമാനത്തിൽ ചെന്നൈയിലേക്ക് പുറപ്പെട്ടു. അതേസമയം അപകടത്തെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. വിജയ്ക്കെതിരെ കേസെടുക്കുമെന്നാണ് ഒടുവിലത്തെ വിവരം. പതിനായിരം പേർ പങ്കെടുക്കുന്ന റാലി നടത്താനാണ് കോടതി അനുമതി നൽകിയത്. അൻപതിനായിരം പേരെ ഉൾ‌ക്കൊള്ളാൻ കഴിയുന്ന ഗ്രൗണ്ടായിരുന്നു സമ്മേളനത്തിനായി സജ്ജീകരിച്ചത്. എന്നാൽ രണ്ടു ലക്ഷം പേരെങ്കിലും റാലിക്ക് എത്തിക്കാണുമെന്നാണ് വിവിധ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

ഇന്നലെ ഉച്ചയോടെ റാലി നടക്കുന്ന കരൂരിലേക്ക് വിജയ് എത്തുമെന്നാണ് തമിഴക വെട്രി കഴകം പ്രവർത്തകരെ പാർ‌ട്ടി നേതാക്കൾ‌ അറിയിച്ചിരുന്നത്. എന്നാൽ ആറു മണിക്കൂറോളം വൈകി രാത്രിയോട് അടുത്താണ് വിജയ് അവിടേക്ക് എത്തിയത്. എന്നാൽ മണിക്കൂറുകൾ മുൻപുതന്നെ ആരാധകർ കാത്തിരിപ്പ് തുടങ്ങിയിരുന്നു, ഇതോടെ കനത്ത ചൂടിനുമിടയിൽ പലരും കുഴഞ്ഞുവീഴാൻ തുടങ്ങിയിരുന്നു. വിജയ് എത്തിയതോടെ അദ്ദേഹത്തിന്റെ പ്രചാരണ വാഹനത്തിന് അടുത്തേക്ക് എത്താനായിരുന്നു പലരുടെയും ശ്രമം. ഇതിനിടെ പലരും കാൽതെറ്റി വീഴുകയും പരുക്കേൽക്കുകയും ആയിരുന്നുവെന്നാണ് പ്രാഥമിക വിവരം.

BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026