BREAKING NEWS

വിവാദ ഭൂമി ഇടപാട്: ‘ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകി’ : ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തൽ- ‘പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ പദവി ലക്ഷ്യമിട്ട് അവർ വലിയ തുക ചെലവഴിച്ചതായി വിവരമുണ്ട്’

· · 1 min read
Share: Copied!

കണ്ണൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകിയതായി ദല്ലാളായ നന്ദകുമാർ. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പണം തിരികെ കിട്ടിയെന്നാണ് ദല്ലാൾ നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞത്. ഏപ്രിൽ 7 ന് പണം അക്കൗണ്ടിലേക്ക് ഇട്ടു. ഹരിഹരൻ എന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് തുക ലഭിച്ചതെന്നും നന്ദകുമാർ വെളിപ്പെടുത്തി. ഭൂമി നൽകാമെന്ന വാഗ്ദാനത്തിലാണ് പണം വാങ്ങിയതെന്നും പിന്നീട് ഭൂമി ലഭിക്കാത്ത സാഹചര്യത്തിലാണ് വിവാദം ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. ഇപ്പോൾ പണം തിരികെ ലഭിച്ച സാഹചര്യത്തിൽ കേസ് പിൻവലിക്കുമെന്നും നന്ദകുമാർ കൂട്ടിച്ചേര്‍ത്തു.

മധ്യസ്ഥരുടെ വഴിയാണ് പണം നൽകിയതെന്നും, ഏത് അക്കൗണ്ടിലേക്കാണ് തുക നൽകേണ്ടതെന്ന് മുൻകൂട്ടി വിളിച്ച് ചോദിച്ചതായും നന്ദകുമാർ പറഞ്ഞു. അതേസമയം, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ പദവി ലക്ഷ്യമിട്ട് ശോഭ സുരേന്ദ്രൻ വലിയ തുക ചെലവഴിച്ചെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, ഇ പി ജയരാജൻ‌നെ ചുറ്റിപ്പറ്റിയ വിവാദവും അടിസ്ഥാനരഹിതമാണെന്ന് നന്ദകുമാർ കൂട്ടിച്ചേര്‍ത്തു. നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് മത്സരിച്ച ശോഭ തോല്‍ക്കുമെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു.

പാക്കിസ്ഥാന്റെ മേശയ്ക്കു ചുറ്റും തലപുകയും ചർച്ചകളിൽ യുഎസും ഇറാനും; ‘അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ലാത്തതിനാൽ വലിയ പ്രതീക്ഷയൊന്നുമില്ലെന്ന്‘ അരാഘ്ചി; ‘ചതിക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതികരിക്കുമെന്ന്‘ ജെ.ഡി വാൻസ്

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026