കോഴിക്കോട്: മന്ത്രി വീണ ജോര്‍ജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് കെ എസ് യു ഇനാം പ്രഖ്യാപിച്ച സാഹചര്യത്തിൽഞങ്ങളൊരു ഇനാം തിരിച്ചങ്ങ് പ്രഖ്യാപിച്ചാലോയെന്ന വിവാദ പരാമർശവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി വസീഫ്. കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല് ദൃശ്യങ്ങളില്ലാതെ തല്ലി ഒടിച്ച് വരുന്നവര്‍ക്ക്, ഞങ്ങളൊരു ഇനാം പ്രഖ്യാപിച്ചാലോ? ഈ കേരളത്തിലെ പൊതുസമൂഹം അത് അംഗീകരിക്കുമോ? ദൃശ്യങ്ങളില്ലാതെ പ്രതിപക്ഷ നേതാവിനെയും ഈ യൂത്ത് കോണ്‍ഗ്രസുകാരെയും ഒക്കെ ആക്രമിക്കാന്‍ പറ്റില്ലേ? ആ സമയത്തും നിങ്ങള്‍ ഈ പറയുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ ദൃശ്യങ്ങള്‍ ഇല്ല. അതുകൊണ്ട് ഞങ്ങളുടെ പ്രതിപക്ഷ നേതാവിന് മര്‍ദ്ദനം ഏറ്റിട്ടില്ല എന്ന് പറയുമോ? വസീഫ് പറഞ്ഞു.
അവരിപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്റെ കുഞ്ഞുങ്ങളെ കൊന്നതിന് തെളിവന്വേഷിച്ച് നടക്കുകയാണ്. അതിന്റെ തെളിവുകളായിരിക്കും വേണ്ടി വരിക.അവരുടെ ഇനാം അവരുതന്നെ കയ്യില്‍ വച്ചാല്‍ മതിയെന്നും വസീഫ് പറയുന്നു. പ്രകോപനപരമായി കേരള സമൂഹത്തില്‍ ഇടപെടരുത്. നിങ്ങള്‍ തീക്കൊള്ളി കൊണ്ടാണ് തല എറിയുന്നത് എന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ് – വസീഫ് കൂട്ടിച്ചേർത്തു.
















































