മൃതദേഹം: മരടിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽനിന്ന് വീണനിലയിൽ പുത്തൻകുരിശ് സ്വദേശിയുടെ മൃതദേഹം. നാലുദിവസം പഴക്കമുള്ള നിലയിൽ സുഭാഷിന്റെ (51) മൃതദേഹമാണ് കണ്ടെത്തിയത്. കെട്ടിടത്തിന്റെ മുകളിൽനിന്ന് സുഭാഷിന്റെ പേരിലുള്ള ഐഡി കാർഡ്, കിടക്കവിരി, ബാഗ് തുടങ്ങിയ വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. തലയ്ക്കു പിന്നിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കാലുകൾക്കും ഒടിവുണ്ട്. അതേസമയം മദ്യപിച്ച് കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം മരടിലാണ് സുഭാഷിന്റെ സഹോദരിയെ വിവാഹം കഴിച്ചയച്ചത്. ഒരു മാസം മുൻപ് ഇവരെ കാണാൻ സുഭാഷ് ചെന്നിരുന്നു. വർഷങ്ങളായി ഇടയ്ക്കിടെ വീടു വിട്ട് ഇറങ്ങിപ്പോകുന്ന ആളാണ് സുഭാഷെന്നും സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായി കേൾക്കുന്നുണ്ടെന്നും മരട് നഗരസഭാ ചെയർപഴ്സൻ അജിത നന്ദകുമാറും കൗൺസിലർ ജബ്ബാർ പാപ്പനയും പറഞ്ഞു. സഹോദരിയുടെ ഭർത്താവ് മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
അതുപോലെ മരടിലെ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന ഈ കെട്ടിടത്തിന്റെ മുകളിലായിരുന്നു സുഭാഷ് താമസിച്ചിരുന്നതെന്നാണ് പോലീസിന്റെ നിഗമനം. കെട്ടിടത്തിന്റെ മുകളിൽ നിന്ന് മദ്യക്കുപ്പിയും ഗ്ലാസും കിട്ടിയിരുന്നു. നിർമാണപ്പിഴവു മൂലം ചെറിയ ചരിവു കണ്ടെത്തിയതിനെ തുടർന്ന് കെട്ടിടത്തിന്റെ നിർമാണം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. വർഷങ്ങളായി ഇത് കാടുപിടിച്ചു കിടക്കുകയാണ്.
കെട്ടിടത്തിനു തൊട്ടടുത്ത കായലിൽ കുട്ടവഞ്ചിയിൽ മീൻ പിടിക്കാൻ വന്നവർ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്നു തന്നെ പോസ്റ്റ്മോർട്ടം നടത്തുമെന്ന് പനങ്ങാട് പോലീസ് പറഞ്ഞു.
എനിക്കുമുണ്ടെടാ പെണ്‍മക്കള്‍… പോക്സോ കേസ് പ്രതിയായ 85 കാരന്റെ പല്ലടിച്ച് കൊഴിച്ച് സഹതടവുകാരന്‍
















































