ന്യൂഡൽഹി: കെപിസിസി പുനഃസംഘടനയിൽ അതൃപ്തി അറിയിച്ചതിനു പിന്നാലെ ചാണ്ടി ഉമ്മൻ എംഎൽഎക്ക് എഐസിസിയിൽ പുതിയ പദവി. ടാലൻ്റ് ഹണ്ട് കോർഡിനേറ്ററായിട്ടാണ് ചാണ്ടി ഉമ്മനെ നിയമ്മിച്ചിരിക്കുന്നത്. നിലവിൽ മേഘാലയുടെയും അരുണാചൽ പ്രദേശിൻ്റെയും ചുമതലയാണ് നൽകിയിരിക്കുന്നത്.
അതേസമയം കേരളത്തിൻ്റെ ചുമതല ജോർജ് കുര്യനാണ്. എഐസിസി റിസർച്ച് കോർഡിനേറ്ററാണ്. ഷമ മുഹമ്മദിന് ഗോവയുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.