BREAKING NEWS

സമര നേതാവ് എസ് മിനിയുടെ വസ്ത്രങ്ങൾ വലിച്ചു കീറി, പോലീസ് വയറ്റിൽ ലാത്തി കൊണ്ട് കുത്തി, ക്രൂരമായി ആക്രമിച്ചതിന് ശേഷമാണ് പോലീസ് വാഹനത്തിൽ കയറ്റിയത്- ​ഗുരുതര ആരോപണങ്ങൾ!! ആശാ വർക്കർമാരുടെ സമരത്തിൽ ഉന്തും തള്ളും

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്ന് ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിന് മുന്നിൽ നടത്തിയ ആശ പ്രവർത്തകരുടെ സമരത്തിൽ പോലീസുമായി ഉന്തും തള്ളും. വേതന വർധന ആവശ്യപ്പെട്ട് ആശാപ്രവർത്തകർ എട്ട് മാസമായി നടത്തി വരുന്ന പ്രതിഷേധത്തിൻറെ തുടർച്ചയായി ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലാണ് സംഘർഷമുണ്ടായത്. ബാരിക്കേഡിന് മുകളിൽ കയറിയിരുന്ന് പ്രതിഷേധിച്ച പ്രവർ‍ത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ചിൽ പാട്ടകൊട്ടിയാണ് സമരക്കാർ പ്രതിഷേധിച്ചത്.

നാല് മണിക്കൂറോളം നീണ്ടുനിന്ന സമരത്തിൽ നിന്നും യുഡിഎഫ് സെക്രട്ടറി സി പി ജോണിനെയും എസ് മിനി, എം എ ബിന്ദു, ഗിരിജ, ജിതിക, മീര എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ആശ പ്രവർത്തകരുടെ ജനറേറ്റർ, സൗണ്ട് ബോക്‌സ്, മൈക്ക് ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു. ഉന്തും തള്ളിനുമിടയിൽ കന്റോൺമെന്റ് ഇൻസ്‌പെക്ടർ പ്രജീഷ് ശശിക്കും വനിതാ സെല്ലിലെ എഎസ്‌ഐ ഷംലക്കും പരുക്കേറ്റു.

ഇതിനിടെ പോലീസിനെതിരെ ഗുരുതര ആരോപണവുമായി ആശ പ്രവർത്തകർ രം​ഗത്തെത്തി. ക്രൂരമായി ആക്രമിച്ചതിന് ശേഷമാണെന്ന് പെോലീസ് വാഹനത്തിൽ കയറ്റിയതെന്ന് ആശ പ്രവർത്തകർ ആരോപിച്ചു. സമര നേതാവ് എസ് മിനിയുടെ വസ്ത്രങ്ങൾ വലിച്ചു കീറിയെന്നും വയറ്റിൽ ലാത്തി കൊണ്ട് കുത്തിയെന്നും ആശാ പ്രവർത്തക പറഞ്ഞു.

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആശമാർ നടത്തുന്ന സമരം എട്ട് മാസമായിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇന്ന് ക്ലിഫ് ഹൗസിന് മുന്നിൽ ആശമാർ മാർച്ച് നടത്തിയത്. പിഎംജി ജംഗ്ഷനിൽ നിന്ന് ക്ലിഫ് ഹൗസ് വരെയായിരുന്നു പ്രതിഷേധം. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ പ്രതിഷേധ ദിനം സംഘടിപ്പിക്കാനാണ് ആശമാരുടെ നീക്കം. ക്ലിഫ് ഹൗസിന് മുന്നിലെ സമരം അവസാനിപ്പിക്കില്ലെന്നും ആശമാർ വ്യക്തമാക്കി.

പ്രസിഡന്റിന്റെ ഹെലികോപ്റ്റർ താഴ്ന്നാൽ എന്താ പ്രശ്നം? ഹെലികോപ്റ്റർ മുകളിലോട്ടല്ലേ ഉയരുന്നത്?- എംഎൽഎ കെ.യു. ജനീഷ് കുമാർ

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026